എയർ ഇന്ത്യ മുൻ സി.എം.ഡിക്കെതിരെ സി.ബി.ഐ കുറ്റപത്രം
February 4, 2024ന്യൂഡൽഹി: സോഫ്റ്റ്വെയർ വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ച് എയർ ഇന്ത്യ മുൻ സി.എം.ഡി, ജർമൻ കമ്പനിയായ എസ്.എ.പി എ.ജി, ഐ.ബി.എം എന്നിവർക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.
2011ൽ എയർ ഇന്ത്യക്കുവേണ്ടി 225 കോടി രൂപയുടെ സോഫ്റ്റ്വെയർ വാങ്ങിയതിൽ അപാകത കണ്ടെത്തിയതിനെ തുടർന്നാണ് സി.ബി.ഐ കേസെടുത്തത്.എയർ ഇന്ത്യ മുൻ സി.എം.ഡി അരവിന്ദ് ജാദവ്, ഐ.ബി.എം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എസ്.പി.എ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കും മറ്റ് ആറു പേർക്കുമെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.