ശബ്ദം കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന പുതിയ മൂന്ന് സ്മാര്‍ട്ട് ടിവികള്‍ വിപണിയില്‍ അവതരിപ്പിച്ച് ഷവോമി

ശബ്ദം കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന പുതിയ മൂന്ന് സ്മാര്‍ട്ട് ടിവികള്‍ വിപണിയില്‍ അവതരിപ്പിച്ച് ഷവോമി

September 28, 2018 0 By

ഷവോമിയുടെ സ്മാര്‍ട്ട് ടിവിയായ എംഐ ടിവിയുടെ പുതിയ മൂന്ന് പതിപ്പുകള്‍ അവതരിപ്പിച്ച് ഷവോമി. 32 ഇഞ്ച് വലിപ്പത്തിലുള്ള എംഐ എല്‍സിഡി ടിവി 4സി പ്രോ, 49 ഇഞ്ച് വലിപ്പമുള്ള എംഐ എല്‍ഇഡി ടിവി 4എ പ്രോ, 55 ഇഞ്ച് വലിപ്പമുള്ള എംഐ എല്‍ഇഡി ടിവി 4 പ്രോ എന്നിവയാണ് ബംഗലൂരുവില്‍ നടന്ന ചടങ്ങില്‍ ഷവോമി പുറത്തിറക്കിയത്.

ശബ്ദം കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന പുതിയ സംവിധാനത്തോടെയാണ് മൂന്ന് ടിവികളും എത്തുന്നത്. ഓണ്‍ലൈന്‍ കണ്ടന്റിന് പ്രധാന്യം നല്‍കി ഓണ്‍ലൈന്‍ വീഡിയോ പ്രോവൈഡര്‍മാരുടെ 7 ലക്ഷം മണിക്കൂര്‍ വീഡിയോ സ്ട്രീമിംഗ് ഈ ടിവികളിലെ പാച്ച് വാളില്‍ ലഭിക്കും.

ഗൂഗിളിന്റെ സ്മാര്‍ട്ട് ടിവി പ്ലാറ്റ്ഫോമിനെ എംഐ തങ്ങളുടെ ടിവിയില്‍ സംയോജിപ്പിച്ചിട്ടുണ്ട്. പാച്ച് വാളിലേക്ക് ആമസോണ്‍ പ്രൈംവീഡിയോ ഉടന്‍ ആഡ് ചെയ്യും എന്നാണ് ഷവോമി പറയുന്നത്. ആന്‍ഡ്രോയ്ഡ് ഓറീയോ അടിസ്ഥാനമാക്കിയാണ് ടിവി പ്രവര്‍ത്തിക്കുന്നത്. ഉടന്‍ തന്നെ ആന്‍ഡ്രോയ്ഡ് പി അപ്ഡേറ്റും ലഭിക്കും.

32 ഇഞ്ച് ടിവി എച്ച്ഡി റെഡി HD 1368 X 768 പിക്സല്‍ ഡിസ്പ്ലേയിലാണ് എത്തുന്നത്. 49 ഇഞ്ച് ടിവി ഫുള്‍എച്ച്ഡി 1920 X 1080 പിക്സല്‍ ഡിസ്പ്ലേയിലാണ് എത്തുന്നത്. 55 ഇഞ്ച് എംഐ ടിവിയില്‍ എത്തുമ്പോള്‍ ഇത് 4 കെ എച്ച്ഡിആര്‍ 3840 X 2160 പിക്സല്‍ ഡിസ്പ്ലേയാണ്.

32 ഇഞ്ച് വലിപ്പത്തിലുള്ള എംഐ എല്‍സിഡി ടിവി 4സി പ്രോയ്ക്ക് വില 14,999 രൂപയാണ്. 49 ഇഞ്ച് വലിപ്പമുള്ള എംഐ എല്‍ഇഡി ടിവി 4എ പ്രോയ്ക്ക് വില 29,999രൂപയാണ്. 55 ഇഞ്ച് വലിപ്പമുള്ള എംഐ എല്‍ഇഡി ടിവി 4 പ്രോയ്ക്ക് വില 49,999 രൂപയാണ്. 4എ പ്രോയും, 4സി പ്രോയും ഒക്ടോബര്‍ 9 രാത്രി 9 മണിമുതല്‍ ആമസോണ്‍ ഇന്ത്യയിലും, എംഐ. കോമിലും ലഭിക്കും. എംഐ 4പ്രോ 55 ഇഞ്ച് ടിവി ഒക്ടോബര്‍ 10 മുതല്‍ ഫ്ലിപ്പ്കാര്‍ട്ടും, എംഐ. കോം വഴിയും ലഭിക്കും.