ഹ്യുണ്ടായി i30 ഫാസ്റ്റ്ബാക്ക് എന്‍ മോഡലിന്റെ ചിത്രം പുറത്തുവിട്ടു
September 28, 2018പുതിയ i30 ഫാസ്റ്റ്ബാക്ക് എന്‍ മോഡലിന്റെ ചിത്രം ഹ്യുണ്ടായി പുറത്തുവിട്ടു. ഡിസൈനില്‍ ഹ്യുണ്ടായി i30 എന്‍ ഹാച്ച്ബാക്കിനെ ഓര്‍മ്മപ്പെടുത്തുന്ന ഫാസ്റ്റ്ബാക്കില്‍ വീതിയേറിയ ഗ്രില്ലാണ് ഒരുങ്ങുന്നത്.
പ്രത്യേക എന്‍ ബ്രാന്‍ഡിംഗ്, ചുവപ്പ് അടിവരയുള്ള ബമ്പര്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവയെല്ലാം പുതിയ i30 ഫാസ്റ്റ്ബാക്ക് എന്‍ മോഡലിന്റെ വിശേഷങ്ങളാണ്. 18 ഇഞ്ച് അലോയ് വീലുകളാണ് കാറില്‍. അതേസമയം 19 ഇഞ്ച് അലോയ് വീലുകള്‍ ഓപ്ഷനല്‍ ഫീച്ചറായി കമ്പനി സമര്‍പ്പിക്കും.
2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കാറിന്റെ ഹൃദയം. എഞ്ചിന് 246 ബിഎച്ച്പി കരുത്തും 353 എന്‍ എം ടോര്‍ക്യു ഉം പരമാവധി സൃഷ്ടിക്കാനാവും. പെര്‍ഫോര്‍മന്‍സ് പാക്കേജാണ് കാറിലെങ്കില്‍ കരുത്തുത്പാദനം 271 ബിഎച്ച്പിയില്‍ എത്തിനില്‍ക്കും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ i30 ഫാസ്റ്റ്ബാക്ക് എന്‍ ന് 6.4 സെക്കന്‍ഡുകള്‍ മതി. വീണ്ടും പെര്‍ഫോര്‍മന്‍സ് പാക്കേജാണ് കാറിലെങ്കില്‍ 6.1 സെക്കന്‍ഡുകള്‍കൊണ്ടു കാര്‍ നൂറു കിലോമീറ്റര്‍ വേഗം തൊടും