കിടിലന്‍ സവിശേഷതയുമായി ഇരുപതാം വാര്‍ഷികാഘോഷത്തില്‍ ഗൂഗിള്‍

കിടിലന്‍ സവിശേഷതയുമായി ഇരുപതാം വാര്‍ഷികാഘോഷത്തില്‍ ഗൂഗിള്‍

September 27, 2018 0 By

ന്യൂയോര്‍ക്ക് : ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഗൂഗിള്‍ ഈ തവണയൊരുക്കുന്നത് കിടിലന്‍ സവിശേഷതയാണ്. മുമ്പ് ചോദിച്ചതില്‍ ചില ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരം നല്‍കാന്‍ ഗൂഗിളിന് സാധിച്ചിരുന്നില്ല. ആ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ വിശാലമായ ഗൂഗിള്‍ ‘ഫീഡി’നെ പരിഷ്‌കരിച്ച് ‘ഡിസ്‌കവറാ’ക്കാനുള്ള പദ്ധതിയാണ് ആരംഭിച്ചത്.

ഇതോടെ ഡെസ്‌ക്ടോപ്പിലും മൊബൈലിലും പുതുമോടിയിലാകും ഗൂഗിള്‍ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ വര്‍ഷമാണ് വിവരങ്ങള്‍ നല്‍കുകയെന്ന ഉദ്ദേശ്യത്തോടെ ഫീഡ് സംവിധാനം നല്‍കി തുടങ്ങിയത്. ഡിസ്‌കവര്‍ ഓപ്ഷന്‍ ഗൂഗിളില്‍ പ്രതൃക്ഷമാകുന്നതോടെ
ഉപയോക്താവിന്റെ താല്‍പ്പര്യങ്ങള്‍ അനുസരിച്ച് വേഗതയില്‍ വിവരങ്ങള്‍ ലഭ്യമാകും.

സെര്‍ച്ച് ഹിസ്റ്ററി അനുസരിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ തുറക്കുമ്പോള്‍ തന്നെ വിവരങ്ങള്‍ ലഭ്യമാകും. ചിത്രങ്ങളും ലേഖനങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ക്രോഡീകരിച്ച മറുപടി ഒറ്റക്ലിക്കില്‍ ലഭ്യമാക്കാനുമാകും.

ചരിത്ര പ്രാധാന്യമുള്ള വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ, സ്മരണാര്‍ത്ഥം ഗൂഗിളിന്റെ പ്രധാന പേജിലെ ലോഗോയില്‍ വരുത്തുന്ന താത്കാലിക പരിഷ്‌കരണങ്ങളാണ് ഗൂഗിള്‍ ഡൂഡില്‍. ഇരുപതാം പിറന്നാള്‍ ഓര്‍മപ്പെടുത്തുന്ന വിധം ഗൂഗിള്‍ ലോഗോയില്‍ 20 എന്നുകൂടി എഴുതി ചേര്‍ത്തിട്ടുണ്ട്.