1000 പേരെ പിരിച്ചുവിട്ടതിന് പിന്നാലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് പേടിഎം

1000 പേരെ പിരിച്ചുവിട്ടതിന് പിന്നാലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് പേടിഎം

December 26, 2023 0 By BizNews

ന്യൂഡൽഹി: 1000 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് ഫിൻടെക് സ്ഥാപനമായ പേടിഎം. ഓപ്പറേഷൻസ്, സെയിൽസ്, എൻജിനീയറിങ് ടീം എന്നിവയിൽ നിന്നാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ കമ്പനിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായാണ് പുതിയ എ.ഐ പദ്ധതി സി.ഇ.ഒ വിജയ് ശേഖർ ശർമ്മ പ്രഖ്യാപിച്ചത്.

പേടിഎമ്മിലെ ഉപഭോക്തൃസേവനം എ.ഐ ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് വിജയ് ശേഖർ ശർമ്മ അറിയിച്ചിരിക്കുന്നത്. പേടിഎം ആപ്പിന്റേയും പേയ്മെന്റ് ബാങ്കിന്റേയും ഹോം സ്ക്രീനുകൾ മാറ്റം വരുത്തിയിട്ടുണ്ടെന്നും ഇതിന്റെ തുടർച്ചയായാണ് പുതിയ മാറ്റമെന്നും വിജയ് ശേഖർ ശർമ്മ അറിയിച്ചു.

വിജയ് ശേഖർ ശർമ്മയുടെ നേതൃത്വത്തിൽ മൈക്രോസോഫ്റ്റ്, ഗൂഗ്ൾ കമ്പനികളിൽ നിന്നുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ പേടിഎം വ്യാപകമായി ഉപയോഗിച്ചിരുന്നു. എ.ഐ വരുന്നതോടെ ജീവനക്കാർക്ക് വേണ്ടി ചെലവഴിക്കുന്ന പണത്തിൽ 10 മുതൽ 15 ശതമാനത്തിന്റെ വരെ കുറവ് വരുത്താൻ സാധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.