ആർ.ബി.ഐ പ്രവചനം മറികടന്ന് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ; രണ്ടാംപാദത്തിൽ 7.6 ശതമാനം ജി.ഡി.പി വളർച്ച

ആർ.ബി.ഐ പ്രവചനം മറികടന്ന് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ; രണ്ടാംപാദത്തിൽ 7.6 ശതമാനം ജി.ഡി.പി വളർച്ച

November 30, 2023 0 By BizNews

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്ക് 7.6 ശതമാനമെന്ന് സ്ഥിതിവിവരകണക്ക് മന്ത്രാലയം. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാംപാദവുമായി താരതമ്യം ചെയ്യുമ്പോൾ ജി.ഡി.പി വളർച്ചാ നിരക്ക് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 6.2 ശതമാനം ജി.ഡി.പി വളർച്ചാ നിരക്കാണുണ്ടായത്. ഇതോടെ അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയെന്ന പദവി ഇന്ത്യ വീണ്ടും നിലനിർത്തി.

ആർ.ബി.ഐ പ്രവചിച്ചതിലും അപ്പുറത്തുള്ള വളർച്ചയാണ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥക്ക് ഉണ്ടായിരിക്കുന്നത്. സാമ്പത്തിക വർഷത്തിലെ രണ്ടാംപാദത്തിൽ ഇന്ത്യയുടെ ജി.ഡി.പി 6.5 ശതമാനം നിരക്കിലും മൂന്നാംപാദത്തിൽ ആറ് ശതമാനത്തിലും വളരുമെന്നായിരുന്നു ആർ.ബി.ഐയുടെ പ്രവചനം.

ഇന്ത്യയുടെ കരുത്താണ് ജി.ഡി.പി വളർച്ച നിരക്കിലൂടെ വെളിപ്പെട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ദാരിദ്ര്യം ദ്രുതഗതിയിൽ നിർമാർജനം ചെയ്യുന്നതിനും നമ്മുടെ ജനങ്ങളുടെ ‘ജീവിതം സുഗമമാക്കുന്നതിനും’ വേഗത്തിലുള്ള വളർച്ച ഉറപ്പാക്കാനും നമ്മൾ പ്രതിജ്ഞാബദ്ധരാണെന്നും മോദി പറഞ്ഞു.