വിപണിയിലെ ജ്വല്ലറി ഓഹരികളില്‍ മുന്നേറ്റം

വിപണിയിലെ ജ്വല്ലറി ഓഹരികളില്‍ മുന്നേറ്റം

November 9, 2023 0 By BizNews

ത്സവ സീസണ്‍ പ്രമാണിച്ച്‌ ജ്വല്ലറി ഓഹരികള്‍ക്കുള്ള ഡിമാന്റ്‌ ഉയര്‍ന്നു. ധന്‍തേരസ്‌ ദിനത്തില്‍ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതാണ്‌ ജ്വല്ലറി ഓഹരികളുടെ ഡിമാന്റ്‌ ഉയര്‍ത്തിയത്‌. നവംബര്‍ 10നാണ്‌ ധന്‍തേരസ്‌.

കല്യാണ്‍ ജ്വല്ലേഴ്‌സ്‌, ത്രിഭൂവന്‍ദാസ്‌ ഭീംജി സാവേരി, സെന്‍കോ, പിസി ജ്വല്ലര്‍ തുടങ്ങിയ ഓഹരികള്‍ കഴിഞ്ഞ ഒരാഴ്‌ച കൊണ്ട്‌ നാല്‌ ശതമാനം മുതല്‍ 16 ശതമാനം വരെയാണ്‌ ഉയര്‍ന്നത്‌. കഴിഞ്ഞ ഒരു മാസം കൊണ്ട്‌ ഈ ഓഹരികള്‍ 10 ശതമാനം മുതല്‍ 30 ശതമാനം വരെ നേട്ടം നല്‍കി.

സ്വര്‍ണ വിലയില്‍ ശക്തമായ മുന്നേറ്റമാണ്‌ അടുത്തിടെയുണ്ടായത്‌. കഴിഞ്ഞ ഒരു മാസം കൊണ്ടു മാത്രം സ്വര്‍ണ വിലയിലുണ്ടായ വര്‍ധന ഏഴ്‌ ശതമാനത്തോളമാണ്‌. ഇതും ജ്വല്ലറി ഓഹരികളുടെ ഡിമാന്റ്‌ ഉയര്‍ത്തിയ ഘടകമാണ്‌.

ആഗോളതലത്തിലെ അനിശ്ചിതത്വങ്ങള്‍, ഉയര്‍ന്ന പലിശനിരക്കുകള്‍, തുടങ്ങിയ ഘടകങ്ങള്‍ ഈ വര്‍ഷം സ്വര്‍ണവിലയെ കുത്തനെയുള്ള ചാഞ്ചാട്ടത്തിലേക്ക്‌ നയിച്ചു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ സ്വര്‍ണ്ണം അതിന്റെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ ഔണ്‍സിന്‌ 2070 ഡോളറിന്‌ അടുത്തെത്തി, തുടര്‍ന്ന്‌ 1800ന്‌ അടുത്തേക്ക്‌ ഇടിഞ്ഞു. ഇപ്പോള്‍ 2000 ഡോളര്‍ നിലവാരത്തിലേക്ക്‌ തിരിച്ചെത്തി.

2023 നവംബര്‍ 7 ന്‌ മുംബൈയില്‍ 24 കാരറ്റ്‌ പരിശുദ്ധിയുള്ള സ്വര്‍ണ്ണത്തിന്റെ വില 10 ഗ്രാമിന്‌ 60,400 രൂപയായിരുന്നു. കഴിഞ്ഞ ഒരു മാത്തിനിടെ മുംബൈയില്‍ സ്വര്‍ണം 56,500 രൂപയില്‍ നിന്ന്‌ 6.9 ശതമാനം ഉയര്‍ന്നു.