തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണികൾ നേട്ടത്തിൽ

തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണികൾ നേട്ടത്തിൽ

November 3, 2023 0 By BizNews

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിനത്തിലും ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണിയിലെ പോസിറ്റീവ് പ്രവണതയ്ക്ക് അനുസൃതമായി വ്യാപാര സെഷനിലുടനീളം സൂചികകള്‍ പച്ചയിലായിരുന്നു. സെൻസെക്‌സ് 414.06 പോയിന്റ് ഉയർന്ന് 64,494.96 എന്ന നിലയിലെത്തി. നിഫ്റ്റി 125.5 പോയിന്റ് ഉയർന്ന് 19,258.75 ലെത്തി.

നിഫ്റ്റി ഇന്ന് 97.35 പോയിന്‍റ് (0.51 ശതമാനം) ഉയർന്ന് 19,230.60ലും സെൻസെക്സ് 283 പോയിന്‍റ് (0.44 ശതമാനം) ഉയർന്ന് 64,363.78ലും ക്ലോസ് ചെയ്തു.

ഏഷ്യൻ വിപണികളിൽ സിയോൾ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലായിരുന്നു.
ടൈറ്റൻ കമ്പനി സെന്‍സെക്സില്‍ 2 ശതമാനത്തിലധികം മുന്നേറി. ജെ എസ് ഡബ്ല്യു സ്റ്റീൽ, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഇൻഫോസിസ്, എസ്ബിഐ എന്നിവ ഒരു ശതമാനത്തിലധികം ഉയര്‍ന്നു.

സൺ ഫാർമ, ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, അൾട്രാ ടെക് സിമന്റ്, എച്ച് യുഎൽ, പവർ ഗ്രിഡ് കോർപ്പറേഷൻ, ഭാരതി എയർടെൽ, എച്ച് ഡി എഫ് സി ബാങ്ക് എന്നിവയും മികച്ച നേട്ടം സ്വന്തമാക്കി.

ബജാജ് ഫിന്‍സെര്‍വ് രണ്ട് ശതമാനത്തിലധികം ഇടിവ് പ്രകടമാക്കി. ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക് എന്നിവ അര ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തി.

നിഫ്റ്റി 50-യില്‍ അപ്പോളോ ഹോസ്‍പിറ്റല്‍ 5 ശതമാനത്തിനു മുകളില്‍ നേട്ടം സ്വന്തമാക്കി. ഐഷർ മോട്ടോർസ്, അദാനി പോർട്ട്സ്, ടൈറ്റൻ കമ്പനി, എല്‍ടിഐ മൈൻഡ്ട്രീ എന്നിവ 2 ശതമാനത്തിനു മുകളില്‍ നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

ഒഎൻജിസി, ടാറ്റ മോട്ടോഴ്സ് ജെഎസ്‍ഡബ്ല്യു സ്റ്റീൽ, യുപിഎൽ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോകോർപ്പ്, എസ്ബിഐ എന്നിവ 1 ശതമാനത്തിനു മുകളില്‍ നേട്ടം സ്വന്തമാക്കി.

ബജാജ് ഫിൻസെർവ്, ഡോ റെഡ്ഡീസ് ലാബ്സ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്‍സിഎല്‍ ടെക്, ടാറ്റ സ്റ്റീൽ, എം&എം, മാരുതി സുസുക്കി എന്നിവയാണ് നിഫ്റ്റി 50-യില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയത്.