ഇന്ത്യയുടെ തുറമുഖവികസനത്തിന്റെ മുഖമായി മാറാനൊരുങ്ങി കൊച്ചി
September 30, 2023 0 By BizNewsകൊച്ചി: കപ്പല്‍ മാര്‍ഗ്ഗത്തിലൂടെയുള്ള ചരക്കുനീക്കത്തില്‍ ഇക്കൊല്ലം രണ്ടാംപാദത്തില്‍ കൊച്ചി 21.8 ശതമാനം വളര്‍ച്ച കൈവരിച്ചതായി കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍.
ആഗോള മാരിടൈം ഉച്ചകോടിയുടെ മൂന്നാംപതിപ്പിന് മുന്നോടിയായി കൊച്ചിയില്‍ നടത്തിയ പ്രത്യേക റോഡ്‌ഷോയ്ക്ക് വേണ്ടി നല്‍കിയ വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര തുറമുഖ, കപ്പല്‍, ജലഗതാഗത വകുപ്പിന് വേണ്ടി കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയും കൊച്ചിന്‍ ഷിപ്‌യാര്‍ഡും സംയുക്തമായാണ് റോഡ്‌ഷോ സംഘടിപ്പിച്ചത്.
കേരളത്തിലെ തീരദേശ വിഭവസമ്പത്തും തുറമുഖങ്ങളും സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കുമെന്നും, രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക ഇടനാഴികളില്‍ കൊച്ചിക്ക് ശ്രദ്ധേയമായ സ്ഥാനമുണ്ടെന്നും കേന്ദ്ര തുറമുഖ, കപ്പല്‍, ജലഗതാഗത വകുപ്പ് മന്ത്രി ശ്രീ. സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.
വിഴിഞ്ഞത്തും വല്ലാര്‍പ്പാടത്തും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന വന്‍പദ്ധതികളും കൊച്ചിയിലെ വാട്ടര്‍ മെട്രോയും പരിപാടിയില്‍ ചര്‍ച്ചയായി.
പ്രതിവര്‍ഷം 35 ദശലക്ഷം മെട്രിക് ടണ്‍ ചരക്കാണ് കൊച്ചിയിലൂടെ കടന്നുപോകുന്നത്. രാജ്യത്തെ 12 പ്രധാന തുറമുഖങ്ങളില്‍ കൊച്ചിയുടെ സാന്നിധ്യവും സംഭാവനകളും അവഗണിക്കാനാവാത്തതാണെന്ന് കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി അധ്യക്ഷ ഡോ. ബീന എം ഐഎഎസ് പറഞ്ഞു.
ഒക്ടോബര്‍ 17 മുതല്‍ 19 വരെ മുംബൈ ബികെസിയിലുള്ള എം.എം.ആര്‍.ഡി.എ ഗ്രൗണ്ടിലാണ് ഇക്കൊല്ലത്തെ ആഗോള മാരിടൈം ഉച്ചകോടി നടക്കാനുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുന്നത്.
സമുദ്രമേഖലയിലെ വളര്‍ച്ചയും പരസ്പരസഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഉച്ചകോടിയും അതിനോടനുബന്ധിച്ചുള്ള പരിപാടികളും സംഘടിപ്പിക്കുന്നത്.