രാജ്യത്തെ ദരിദ്രരുടെ നിരക്ക് 55 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി കുറഞ്ഞു

രാജ്യത്തെ ദരിദ്രരുടെ നിരക്ക് 55 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി കുറഞ്ഞു

September 22, 2018 0 By

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 2005-നും 2016-നും ഇടയില്‍ 27.1 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായി റിപ്പോര്‍ട്ട്. പത്ത് വര്‍ഷം കൊണ്ട് രാജ്യത്തെ ദരിദ്രരുടെ നിരക്കില്‍ പകുതിയോളം കുറവുണ്ടെന്നും യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമും (യു.എന്‍.ഡി.പി.) ഒക്സ്ഫഡ് പൊവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനീഷ്യേറ്റീവും ചേര്‍ന്ന് പുറത്തു വിട്ട 2018-ലെ ഗ്ലോബല്‍ മള്‍ട്ടിഡൈമെന്‍ഷണല്‍ പൊവര്‍ട്ടി ഇന്‍ഡക്സ് (എം.പി.ഐ.) വ്യക്തമാക്കുന്നു.

പത്ത് വര്‍ഷംകൊണ്ട് രാജ്യത്തെ ദരിദ്രരുടെ നിരക്ക് 55 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി കുറഞ്ഞു.

ലോകമെമ്പാടും 130 കോടി ആളുകളാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളത്. അതില്‍ പകുതിയോളം (46 ശതമാനം) തീവ്രമായ ദാരിദ്ര്യത്തിന്റെ പിടിയിലാണ്.

ആഗോള വ്യാപകമായി ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി ഇനിയും നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെങ്കിലും ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ദാരിദ്ര്യം നിയന്ത്രണ വിധേയമാക്കിക്കൊണ്ടിരിക്കുന്നു എന്നത് ശുഭ സൂചനയാണ്.