ജിമെയില്‍ വായിക്കാന്‍ ഗൂഗിള്‍  തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ അനുവദിക്കുന്നു

ജിമെയില്‍ വായിക്കാന്‍ ഗൂഗിള്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ അനുവദിക്കുന്നു

September 22, 2018 0 By

ജിമെയില്‍ അക്കൗണ്ടിലെ വിവരങ്ങള്‍ വായിക്കാന്‍ ഗൂഗ്ള്‍ ഇപ്പോഴും തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ അനുവദിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച സി.എന്‍.എന്‍ റിപ്പോര്‍ട്ട് വ്യാഴാഴ്ച പുറത്തു വിട്ടു. ഡാറ്റ ഉപയോഗിക്കുന്നത് ഉപയോക്താക്കള്‍ക്ക് സുതാര്യമായിരിക്കുന്നിടത്തോളം കാലം ഡവലപ്പര്‍മാര്‍ക്ക് മൂന്നാം കക്ഷികളുമായി ഡാറ്റ പങ്കിടാമെന്ന് യു.എസ് സെനറ്റര്‍മാര്‍ക്ക് ഗൂഗ്ള്‍ അയച്ച കത്തില്‍ പറയുന്നു.

പ്രവേശനം അനുവദിക്കണമോ എന്ന് തീരുമാനിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് സ്വകാര്യത നയം സൗകര്യം നല്‍കുന്നെന്നും ഗൂഗിള്‍ അമേരിക്കയുടെ പബ്ലിക് പോളിസി ആന്റ് ഗവണ്‍മെന്റ് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് സൂസന്‍ മോലിനാരി പറഞ്ഞു. ലോകത്താകമാനം ജിമെയിലിന് ഏകദേശം 1.4 ബില്ല്യന്‍ ഉപയോക്താക്കളുണ്ട്.