റെയിൽവേക്ക് ചരക്ക് വാഗൺ: ഹിന്‍ഡാല്‍കോ- ടെക്‌സ്‌മാകോ ധാരണ

റെയിൽവേക്ക് ചരക്ക് വാഗൺ: ഹിന്‍ഡാല്‍കോ- ടെക്‌സ്‌മാകോ ധാരണ

August 10, 2023 0 By BizNews

കൊ​ച്ചി: ഇ​ന്ത്യ​ന്‍ റെ​യി​ല്‍വേ​ക്ക്​ ആ​വ​ശ്യ​മാ​യ അ​ത്യാ​ധു​നി​ക അ​ലൂ​മി​നി​യം ച​ര​ക്ക് വാ​ഗ​ണു​ക​ളും കോ​ച്ചു​ക​ളും നി​ർ​മി​ക്കാ​ൻ ഹി​ന്‍ഡാ​ല്‍കോ- ടെ​ക്‌​സ്മാ​കോ റെ​യി​ല്‍ ആ​ന്‍ഡ് എ​ൻ​ജി​നീ​യ​റി​ങ്​ ലി​മി​റ്റ​ഡ്​ ധാ​ര​ണ. ഇ​തി​നു​ള്ള ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ച​താ​യി ഹി​ന്‍ഡാ​ല്‍കോ ഇ​ന്‍ഡ​സ്ട്രീ​സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ സ​തീ​ഷ് പൈ ​അ​റി​യി​ച്ചു.

ഇ​ന്ത്യ​ന്‍ റെ​യി​ൽ​വേ​യു​ടെ ച​ര​ക്ക് ഗ​താ​ഗ​ത ശേ​ഷി ഇ​ര​ട്ടി​യാ​ക്കി ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​ന്‍റെ 45 ശ​ത​മാ​നം വി​പ​ണി വി​ഹി​തം പി​ടി​ക്കാ​ൻ ഇ​ന്ത്യ​ന്‍ റെ​യി​ല്‍വേ ന​ട​പ്പാ​ക്കു​ന്ന ‘മി​ഷ​ന്‍ 3000 മി​ല്യ​ണ്‍ ട​ണ്‍’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വാ​ഗ​ൺ നി​ർ​മാ​ണ ക​രാ​ർ.

തേ​യ്​​മാ​ന​വും ഭാ​ര​വും കു​റ​ഞ്ഞ, ഉ​യ​ര്‍ന്ന വാ​ഹ​ക​ശേ​ഷി​യു​ള്ള ആ​ധു​നി​ക അ​ലൂ​മി​നി​യം കോ​ച്ചു​ക​ളാ​യി​രി​ക്കും നി​ർ​മി​ക്കു​ക. കു​റ​ഞ്ഞ കാ​ര്‍ബ​ണ്‍ പു​റ​ന്ത​ള്ള​ലും കൂ​ടി​യ ച​ര​ക്ക് ശേ​ഷി​യും ഉ​യ​ര്‍ന്ന വേ​ഗ​വും കൈ​വ​രി​ക്കാ​ന്‍ ഇ​തി​ലൂ​ടെ റെ​യി​ൽ​വേ​ക്ക്​ സാ​ധി​ക്കും.

80 വ​ര്‍ഷ​മാ​യി ച​ര​ക്ക് വാ​ഹ​ന നി​ര്‍മാ​ണ​ത്തി​ല്‍ വൈ​ദ​ഗ്ധ്യ​മു​ള്ള ടെ​ക്‌​സ്മാ​കോ​യു​ടെ സാ​ങ്കേ​തി​ക മി​ക​വ് അ​ലൂ​മി​നി​യം കോ​ച്ചു​ക​ള്‍ക്ക് ലോ​കോ​ത്ത​ര നി​ല​വാ​രം ഉ​റ​പ്പാ​ക്കു​മെ​ന്ന് സ​തീ​ഷ് പൈ ​പ​റ​ഞ്ഞു. റെ​യി​ൽ​വേ​യു​ടെ അ​തി​വേ​ഗ വി​ക​സ​ന​ത്തി​ന് അ​ലൂ​മി​നി​യം കോ​ച്ചു​ക​ൾ ഗു​ണം ചെ​യ്യു​മെ​ന്ന്​ ടെ​ക്‌​സ്മാ​കോ ഡെ​പ്യൂ​ട്ടി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ സു​ദീ​പ്ത മു​ഖ​ര്‍ജി പ​റ​ഞ്ഞു.