കാര്‍ലൈലിന് 5.91 ശതമാനം ഓഹരി വില്‍ക്കാന്‍ അനുമതി, സ്‌പൈസ് ജെറ്റ് ഓഹരി ഉയര്‍ന്നു

കാര്‍ലൈലിന് 5.91 ശതമാനം ഓഹരി വില്‍ക്കാന്‍ അനുമതി, സ്‌പൈസ് ജെറ്റ് ഓഹരി ഉയര്‍ന്നു

August 2, 2023 0 By BizNews

ന്യൂഡല്‍ഹി: കാര്‍ലൈല്‍ ഗ്രൂപ്പിന്റെ എയര്‍ക്രാഫ്റ്റ് ഫിനാന്‍സിംഗ് യൂണിറ്റായ കാര്‍ലൈല്‍ ഏവിയേഷന്‍ പാര്‍ട്‌ണേഴ്‌സിന് 5.91 ശതമാനം ഓഹരി നല്‍കാന്‍ സ്‌പൈസ് ജെറ്റ്. ഇതിനായുള്ള ഓഹരിയുടമകളുടെ അനുമതി കമ്പനിയ്ക്ക് ലഭ്യമായി. തുടര്‍ന്ന് കമ്പനി ഓഹരി 7.20 ശതമാനം ഉയര്‍ന്നു.

31.42 രൂപയിലായിരുന്നു ക്ലോസിംഗ്. ഓഹരിയൊന്നിന് 48 രൂപ നിരക്കിലാണ് വാങ്ങല്‍. അതായത് മികച്ച പ്രീമിയത്തില്‍.

പ്രൊമോട്ടര്‍ അജയ് സിങ്ങിന് 20 ശതമാനം ഇക്വിറ്റി ഓഹരികള്‍ നല്‍കാനും എയര്‍ലൈനിന് പദ്ധതിയുണ്ട്. അദ്ദേഹം  ഓഹരി 10 രൂപയ്ക്ക് ഏറ്റെടുക്കും.  ഇതോടെ സര്ക്കാരിന്റെ എമര്ജന്‌സി ക്രെഡിറ്റ് ലൈന് ഗ്യാരണ്ടി സ്‌കീം (ഇസിഎല്ജിഎസ്) പ്രകാരം വായ്പ ലഭ്യമാക്കാന്‍ സിംഗിനാകും.

നിലവില്‍ 59 ശതമാനം ഓഹരിയാണ് സിംഗിന് കമ്പനിയിലുള്ളത്. അതില്‍ 47 ശതമാനം പണയം വെച്ചിരിക്കുന്നു. ഇസിഎല്‍ജിഎസ് പദ്ധതിയുടെ മുഴുവന്‍ ആനുകൂല്യവും സ്വീകരിക്കാന്‍ പ്രൊമോട്ടര്‍മാരുടെ തുല്യമായ ഇക്വിറ്റി ഇന്‍ഫ്യൂഷന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.