ഹോസ്റ്റല്‍ വാടകയ്ക്ക് ജിഎസ്ടി ബാധകം – എഎആര്‍
July 30, 2023 0 By BizNewsമുംബൈ: ഹോസ്റ്റല്‍ വാടകയ്ക്ക് ചരക്ക് സേവന നികുതി (ജിഎസ്ടി) ബാധകമെന്ന് ജിഎസ്ടി-അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ്സ് (എഎആര്‍).പ്രതിദിനം 1,000 രൂപയില്‍ താഴെയുള്ള ഹോസ്റ്റല്‍ താമസ താരിഫിനെ ഒരു നിശ്ചിത കാലയളവിലേക്ക് ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈ എക്സംപ്ഷന്‍ 2022 ജൂലൈ 17 വരെമാത്രമേ നിയമസാധുതയുള്ളൂ.
അതുകൊണ്ടുതന്നെ ഹോസ്റ്റല്‍ വാടകയ്ക്ക് 12% ജിഎസ്ടി ബാധകമാണ്. സ്വകാര്യ ഹോസ്റ്റലുകള്‍ റെസിഡന്‍ഷ്യല്‍ പാര്‍പ്പിടങ്ങളാണെന്നും അതിനാല്‍ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണന്നും ശ്രീസായി ആഢംബര സ്റ്റേ വാദിച്ചിരുന്നു. ഭക്ഷണം, വൈദ്യുതി, വെള്ളം, വൈഫൈ എന്നിവയുള്‍പ്പെടെയുള്ള പാര്‍പ്പിട സൗകര്യങ്ങള്‍ നല്‍കുന്നുവെന്നും ഇവ ‘പാര്‍പ്പിട വാസസ്ഥലം’ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്നും നോയിഡ ആസ്ഥാനമായുള്ള വി എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹോസ്റ്റലും ഹര്‍ജിയില്‍ പറഞ്ഞു.
പേയിംഗ് ഗസ്റ്റ് താമസവും സര്‍വീസ് അപ്പാര്‍ട്ട്മെന്റുകളും നല്കുന്ന സ്ഥാപനമാണ് ബെംഗളൂരു ആസ്ഥാനമായുള്ള ശ്രീസായി.വ്യക്തികള്‍, വിദ്യാര്‍ത്ഥികള്‍, ചെറുകിട ബിസിനസ്സ് ഉടമകള്‍ മുതലായവര്‍ക്ക് ‘ ‘താമസ ആവശ്യത്തിനായി’ ഒരു ‘റെസിഡന്‍ഷ്യല്‍ വാസസ്ഥലം’ വാടകയ്ക്ക് നല്കിയാല് ജിഎസ്ടി ലെവിയില്ല.അതുകൊണ്ടുതന്നെ ഹോസ്റ്റലുകള്‍ ജിഎസ്ടി നല്‍കേണ്ടെന്ന് സ്ഥാപനങ്ങള്‍ വാദിച്ചു.
അതേസമയം എഎആര്‍ ഇക്കാര്യം തള്ളി.