ബാങ്കുകൾക്ക്​ അഞ്ച്​ പ്രവൃത്തി ദിനം സജീവ പരിഗണനയിലെന്ന്​ ഐ.ബി.എ

ബാങ്കുകൾക്ക്​ അഞ്ച്​ പ്രവൃത്തി ദിനം സജീവ പരിഗണനയിലെന്ന്​ ഐ.ബി.എ

July 28, 2023 0 By BizNews

തൃ​ശൂ​ർ: രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ​ക്ക്​ ആ​ഴ്ച​യി​ൽ അ​ഞ്ച്​ പ്ര​വൃ​ത്തി ദി​നം എ​ന്ന ആ​വ​ശ്യം സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന്​ ബാ​ങ്ക്​ മാ​നേ​ജ്​​മെ​ന്‍റു​ക​ളു​ടെ ഏ​കോ​പ​ന വേ​ദി​യാ​യ ഇ​ന്ത്യ​ൻ ബാ​ങ്ക്സ് അ​സോ​സി​യേ​ഷ​ൻ (ഐ.​ബി.​എ). ബാ​ങ്ക്​ ജീ​വ​ന​ക്കാ​രു​ടെ 12ാം ശ​മ്പ​ള പ​രി​ഷ്ക​ര​ണ​വും അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളും സം​ബ​ന്ധി​ച്ച്​ ഐ.​ബി.​എ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഓ​ഫി​സ​ർ​മാ​രു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ യു​നൈ​റ്റ​ഡ്​ ഫോ​റം ഓ​ഫ്​ ബാ​ങ്ക്​ യൂ​നി​യ​ൻ​സും (യു.​എ​ഫ്.​ബി.​യു) ത​മ്മി​ൽ വെ​ള്ളി​യാ​ഴ്ച മും​ബൈ​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ്​ ​ഐ.​ബി.​എ പ്ര​തി​നി​ധി​ക​ൾ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നി​ല​വി​ൽ ര​ണ്ടാ​മ​ത്തെ​യും നാ​ലാ​മ​ത്തെ​യും ശ​നി​യാ​ഴ്ച​യാ​ണ്​ ബാ​ങ്കു​ക​ൾ​ക്ക്​ അ​വ​ധി​യു​ള്ള​ത്. മ​റ്റു ശ​നി​യാ​ഴ്ച​ക​ളും എ​ൽ.​ഐ.​സി മാ​തൃ​ക​യി​ൽ അ​വ​ധി​യാ​ക്ക​ണ​മെ​ന്ന്​ യു.​എ​ഫ്.​ബി.​യു കു​റ​ച്ചു​ കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു​വ​രു​ക​യാ​ണ്. ഐ.​ബി.​എ ഈ ​വി​ഷ​യം കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ മു​ന്നി​ൽ വെ​ച്ചി​രു​ന്നു. കേ​ന്ദ്ര​ത്തി​ന് അ​നു​കൂ​ല സ​മീ​പ​ന​മാ​ണെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ തീ​രു​മാ​നം വൈ​ക​രു​തെ​ന്നാ​ണ്​ യു.​എ​ഫ്.​ബി.​യു​വി​ന്‍റെ ആ​വ​ശ്യം. 2022 ന​വം​ബ​ർ ഒ​ന്നി​ന്​ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച ശ​മ്പ​ള ക​രാ​ർ പ​രി​ഷ്ക​രി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ചാ​ണ്​ ച​ർ​ച്ച പു​ന​രാ​രം​ഭി​ച്ച​ത്. യു​​നൈ​റ്റ​ഡ്​ ഫോ​റ​ത്തി​ലെ സം​ഘ​ട​ന​ക​ൾ അ​വ​കാ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. നാ​ലു മാ​സ​ത്തി​ന​കം ധാ​ര​ണ​യി​ൽ എ​ത്താ​നാ​കു​മെ​ന്ന്​ ഐ.​ബി.​എ പ്ര​തി​നി​ധി​ക​ൾ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ച​താ​യി സം​ഘ​ട​ന യു.​എ​ഫ്.​ബി.​യു വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ച​ർ​ച്ച​ക​ൾ മു​ന്നോ​ട്ട്​ കൊ​ണ്ടു​പോ​കാ​ൻ വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്.​ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​വും ച​ർ​ച്ച ചെ​യ്തി​ട്ടു​ണ്ട്. അ​ടു​ത്ത ച​ർ​ച്ച അ​ടു​ത്ത മാ​സം​ത​ന്നെ ന​ട​ത്ത​ണ​മെ​ന്നും യു.​എ​ഫ്.​ബി.​യു ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.