ഏകീകൃത സെക്യൂരിറ്റീസ് മാര്‍ക്കറ്റ് നിയമം ഉടന്‍ നിലവില്‍ വരുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ഏകീകൃത സെക്യൂരിറ്റീസ് മാര്‍ക്കറ്റ് നിയമം ഉടന്‍ നിലവില്‍ വരുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

July 28, 2023 0 By BizNews

മുംബൈ: നിര്‍ദ്ദിഷ്ട സെക്യൂരിറ്റീസ് മാര്‍ക്കറ്റ് കോഡ് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. എല്ലാ വിപണി നിയമങ്ങളും ഏകീകരിച്ചതാണ്‌ പുതിയ നിയമം.

‘”അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ട്, ഈ പുതിയ നിയമം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന്  പ്രതീക്ഷിക്കുന്നു,” കേന്ദ്ര ധനമന്ത്രി പറഞ്ഞു.1956 ലെ എസ്സിആര്‍എ, 1992 ലെ സെബി ആക്റ്റ്, 1996 ലെ ഡിപ്പോസിറ്ററീസ് ആക്റ്റ് എന്നീ മൂന്ന് വ്യത്യസ്ത നിയമങ്ങളെ അപ് ഡേറ്റുചെയ് തതും യുക്തിസഹവുമായ വ്യവസ്ഥകളോടെ ഒരൊറ്റ നിയമമായി ഏകീകരിച്ചതുമാണ്‌ പുതിയ നിയമം.

“ഇത് എന്റെ അഭിപ്രായത്തില്‍ അത്യന്താപേക്ഷിതമാണ്, “സീതാരാമന്‍ പറഞ്ഞു.  ദീര്‍ഘകാല വീക്ഷണകോണിലാണ് നിയമം തയ്യാറാക്കിയിട്ടുള്ളതെന്നും ബിസിനസ് ചെയ്യുക ഇത് എളുപ്പമാക്കുമെന്നും ധനമന്ത്രി അറിയിച്ചു. മൂലധന വിപണികള്‍ പരിശോധിക്കാന്‍, സെബി നിയമം, റെഗുലേറ്ററി ബോഡിയെ അധികാരപ്പെടുത്തുന്നു. സെക്യൂരിറ്റീസ് കോണ്‍ട്രാക്ട്‌സ് (റെഗുലേഷന്‍) ആക്റ്റ് അല്ലെങ്കില്‍ എസ്സിആര്‍എ പ്രധാനമായും സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കാര്യങ്ങളാണ്  നിയന്ത്രിക്കുന്നത്. അതേസമയം ഡിപ്പോസിറ്ററീസ് ആക്റ്റ് ബില്യണ്‍ കണക്കിന് ഡോളര്‍ വിലമതിക്കുന്ന സെക്യൂരിറ്റികള്‍ കൈവശമുള്ള രാജ്യത്തെ ഡിപ്പോസിറ്ററികളെ നിയന്ത്രിക്കുന്നു.