ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ബിഎച്ച്ഇഎല്‍

July 19, 2023 0 By BizNews

ന്യൂഡല്‍ഹി: അവസാന ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 11 നിശ്ചയിച്ചിരിക്കയാണ് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ബിഎച്ച്ഇഎല്‍).0.40 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം. ട്രെന്‍ഡ്‌ലൈന്‍ ഡാറ്റ പ്രകാരം കമ്പനി ഓഹരിയുടെ ശരാശരി ലക്ഷ്യവില 63 രൂപയാണ്.

പ്രഭുദാസ് ലിലാദര്‍ 67 രൂപയും കോടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് 39 രൂപയും ലക്ഷ്യവില നിശ്ചയിച്ച് വില്‍പന റേറ്റിംഗ്‌ നല്‍കുന്നു. മറ്റ് ബ്രോക്കറേജുകള്‍ , പ്രത്യേകിച്ചും നുവാമ വാങ്ങല്‍ റേറ്റിംഗാണ് നല്‍കുന്നത്.

ആന്റിക് ബ്രോക്കിംഗ് 110 രൂപ ലക്ഷ്യവില നിശ്ചയിക്കുന്നു.കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 102.31 ശതമാനമാണ് സ്റ്റോക്ക് നേട്ടമുണ്ടാക്കിയത്. നടപ്പ് വര്‍ഷത്തെ ഉയര്‍ച്ച 16.05 ശതമാനം. ജനറല്‍ ഇലക്ട്രിക് ടെക്നോളജി ജിഎംബിഎച്ച് സ്വിറ്റ്സര്‍ലന്‍ഡുമായുള്ള ഗ്യാസ് ടര്‍ബൈന്‍സ് ടെക്നോളജി കരാര്‍ നീട്ടിയതായി ഭെല്‍ അറിയിച്ചിരുന്നു.

അതാണ് ഓഹരിയെ തുണച്ചത്. ഇന്ത്യയിലെ ഗ്യാസ് ടര്‍ബൈനുകളുടെ മാര്‍ക്കറ്റ് ലീഡറാണ് ഭെല്‍.