ഇടക്കാല ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് പിഎന്‍ബി സബ്‌സിഡിയറി

July 19, 2023 0 By BizNews

ന്യൂഡല്‍ഹി: ഇടക്കാല ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 31 നിശ്ചയിച്ചിരിക്കയാണ് പിഎന്‍ബി ഗില്‍റ്റ്‌സ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അനുബന്ധ സ്ഥാപനമാണിത്. ജൂലൈ 21 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ലാഭവിഹിതം നിശ്ചയിക്കും.

പിഎന്‍ബി ഗില്‍ട്‌സ് ഓഹരി വില നിലവില്‍ 68.05 രൂപയാണ്. 52 ആഴ്ച ഉയരം 73.95 രൂപ. താഴ്ച 55.25 രൂപ.

കമ്പനിയുടെ വിപണി മൂല്യം 1224.97 കോടി രൂപയാണ്. ഓഹരി 3 മാസത്തില്‍ 17 ശതമാനവും ഒരു വര്‍ഷത്തില്‍ 1 ശതമാനവുമുയര്‍ന്നു. 2 വര്‍ഷത്തില്‍ അതേസമയം 7 ശതമാനം ഇടിവാണ് നേരിട്ടത്.

3 വര്‍ഷത്തെ റിട്ടേണ്‍ 89 ശതമാനവും 5 വര്‍ഷത്തേത് 161 ശതമാനവുമാണ്. മാര്‍ച്ച് പാദത്തില്‍ 310.40 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്.മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 4.66 ശതമാനം കൂടുതല്‍.

അറ്റാദായം 13.49 കോടി രൂപ. റിസര്‍വ് ബാങ്ക് പ്രാഥമിക ഡീലര്‍ഷിപ്പ് ലൈസന്‍സ് നല്‍കിയ ആദ്യത്തെ സ്ഥാപനങ്ങളിലൊന്നാണ് പിഎന്‍ബി ഗില്‍റ്റ്‌സ് ലിമിറ്റഡ്. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കുകളിലൊന്നായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഉപസ്ഥാപനം കൂടിയാണ് കമ്പനി.

ആഭ്യന്തര സ്ഥിര വരുമാന വിപണികളെ ശക്തിപ്പെടുത്തുന്നതില്‍ കമ്പനി പ്രധാന പങ്ക് വഹിക്കുന്നു.