ഐപിഒ: കരട് രേഖകള്‍ സമര്‍പ്പിച്ച് ഫ്ലെയര്‍ റൈറ്റിംഗ് ഇന്‍ഡസ്ട്രീസ്
July 16, 2023 0 By BizNewsന്യൂഡല്‍ഹി: പെന്‍ നിര്‍മാതാക്കളായ ഫ്ലെയര്‍ റൈറ്റിംഗ് ഇന്‍ഡസ്ട്രീസ് 745 കോടി രൂപയുടെ ഐപിഒയ്ക്കായി കരട് പേപ്പറുകള്‍ സമര്‍പ്പിച്ചു. 365 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 380 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലു (ഒഎഫ്എസ്) മാണ് മൊത്തം ഓഫര്‍. ഒഎഫ്എസ് വഴി ഖുബിലാല്‍ ജുഗ്രാജ് റാത്തോഡ് 76 കോടി രൂപയുടെ ഓഹരികളും വിമല്‍ചന്ദ് ജുഗ്രാജ് റാത്തോഡ് 57 കോടി രൂപയുടെ ഓഹരികളും വില്‍ക്കും.
നിര്‍മല ഖുബിലാല്‍ റാത്തോഡ്, മഞ്ജുള വിമല്‍ചന്ദ് റാത്തോഡ്, രാജേഷ് ഖുബിലാല്‍ റാത്തോഡ്, മോഹിത് ഖുബിലാല്‍ റാത്തോഡ്, സംഗീത രാജേഷ് റാത്തോഡ്, സോണാല്‍ സുമിത് റാത്തോഡ്, ശാലിനി മോഹിത് റാത്തോഡ്, സുമിത് റാത്തോഡ് എന്നിവരാണ് ഓഹരി ഓഫ് ലോഡ് ചെയ്യുന്ന മറ്റ് ഉടമകള്‍.
റൈറ്റിംഗ് ഇന്‍സ്ട്രുമെന്റ് വ്യവസായത്തിലെ മാര്‍ക്കറ്റ് ലീഡറാണ് ഫ്ലൈയര്‍ റൈറ്റിംഗ്. 2023 സാമ്പത്തികവര്‍ഷത്തില്‍ 915 കോടി രൂപയുടെ വരുമാനം നേടി.17.8%, 9.6% പ്രവര്‍ത്തന, അറ്റ വരുമാന മാര്‍ജിനുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2023 മാര്‍ച്ചിലെ കണക്കനുസരിച്ച് ഇന്ത്യയിലെ മൊത്തത്തിലുള്ള എഴുത്ത്, ക്രിയേറ്റീവ് ഇന്‍സ്ട്രുമെന്റ്സ് വ്യവസായത്തില്‍ ഇത് ഏകദേശം 9% വിപണി വിഹിതമാണ്.2017-23 സാമ്പത്തിക വര്‍ഷത്തിനിടയില്‍ വ്യവസായം 5.5 ശതമാനം സിഎജിആറില്‍ വളര്‍ന്നപ്പോള്‍ ഇതേ കാലയളവില്‍ ഫ്ലെയര്‍ ഏകദേശം 14 ശതമാനം സിഎജിആര്‍ വളര്‍ച്ചയാണ് കൈവരിച്ചത്. പുതിയ ഇഷ്യുവില്‍ നിന്നുള്ള വരുമാനം നിര്‍മ്മാണ സൗകര്യം സ്ഥാപിക്കുന്നതിനുപയോഗിക്കും.
മൂലധന ചെലവുകള്‍, പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍, മറ്റ് പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി പണം കണ്ടെത്തുക എന്നതും ലക്ഷ്യമാണ്.