അറ്റാദായം 42.1 ശതമാനം ഉയര്‍ത്തി ഫെഡറല്‍ ബാങ്ക്

അറ്റാദായം 42.1 ശതമാനം ഉയര്‍ത്തി ഫെഡറല്‍ ബാങ്ക്

July 13, 2023 0 By BizNews

കൊച്ചി: ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് ഒന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 854 കോടി രൂപയാണ് ബാങ്ക് നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ അറ്റാദായം 600 കോടി രൂപ മാത്രമായിരുന്നു.

42.1 ശതമാനം വര്‍ദ്ധനവാണിത്. മാത്രമല്ല, പ്രതീക്ഷിച്ചതിലും ഉയര്‍ന്ന ലാഭം നേടാനും ബാങ്കിന് സാധിച്ചു. അതേസമയം അറ്റ പലിശ മാര്‍ജിന്‍ സ്മ്മര്‍ദ്ദം നേരിടുന്നുണ്ട്.

വരും പാദത്തില്‍ മാര്‍ജിന്‍ മെച്ചപ്പെടുമെന്ന് ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസ് വിശ്വസിക്കുന്നു. മൊത്തം ബിസിനസ് 4 ലക്ഷം കോടി രൂപയുടേതായപ്പോള്‍ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) 2.69 ശതമാനത്തില്‍ നിന്നും 2.39 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 0.94 ശതമാനത്തില്‍ നിന്നും 0.69 ശതമാനമായും കുറഞ്ഞു. ട്രഷറി വരുമാനം 548 കോടി രൂപയില്‍ നിന്നുമുയര്‍ന്ന് 773 കോടി രൂപ.

കോര്‍പറേറ്റ/ മൊത്തകച്ചവട ബാങ്കിംഗ് വരുമാനം 1077 കോടി രൂപയില്‍ നിന്നും 1642 കോടി രൂപയായും റീട്ടെയില്‍ ബാങ്കിംഗ് വരുമാനം 2433 കോടി രൂപയില്‍ നിന്നും 3311 കോടി രൂപയും ഉയര്‍ന്നിട്ടുണ്ട്..
ഡിജിറ്റല്‍ ബാങ്കിംഗ് വരുമാനം 172 കോടി രൂപയില്‍ നിന്നുമുയര്‍ന്ന് 303 കോടി രൂപ. മൊത്തം നിക്ഷേപം 21.35 ശതമാനമുയര്‍ന്ന് 222495 കോടി രൂപ. മൊത്തം വായ്പകള്‍ 20.86 ശതമാനം നേട്ടത്തില്‍ 1,86,592.74 കോടി രൂപ.