ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് സ്മോള്‍ക്യാപ് ഓഹരി
July 11, 2023 0 By BizNewsന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 27 നിശ്ചയിച്ചിരിക്കയാണ് സ്മോള്‍ക്യാപ് കമ്പനിയായ ഡോളര്‍ ഇന്‍ഡസ്ട്രീസ്.2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 3 രൂപ അഥവാ 150 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നാലാംപാദത്തില്‍ 407.63 കോടി രൂപയുടെ വരുമാനം നേടിയ കമ്പനിയാണിത്.
മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ വരുമാനം 376.80 കോടി രൂപ മാത്രമായിരുന്നു. അറ്റാദായം പക്ഷെ 36.44 കോടി രൂപയില്‍ നിന്നും 0.55 കോടി രൂപയായി കുറഞ്ഞു. നിലവില്‍ 375.50 രൂപയിലാണ് സ്റ്റോക്കുള്ളത്.
52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് 547.85 രൂപയും (15/09/2022) 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്ക് 310.25 രൂപയും (27/02/2023) ആണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഓഹരി വില 322 രൂപയില്‍ നിന്ന് നിലവിലെ വിപണി വിലയിലേക്ക് ഉയര്‍ന്നു. അതായത് 11.13% റിട്ടേണ്‍.
മൂന്നുവര്‍ഷത്തെ നേട്ടം 190 ശതമാനമാണ്. എന്നാല്‍ ഒരു വര്‍ഷത്തില്‍ ഓഹരി 8.85 ശതമാനം ഇടിഞ്ഞു.