ബാങ്ക് ഓഫ് ഇന്ത്യ ഓഹരി വില്‍പ്പനയ്ക്ക്
July 9, 2023 0 By BizNewsന്യൂഡല്‍ഹി: പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ ഓഹരി വില്‍പനയ്ക്കുള്ള സാധ്യത പരിശോധിക്കുന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഓഹരികള്‍ ഓഫ് ലോഡ് ചെയ്യാനാണ് ആലോചന. നിലവില് മുംബൈ ആസ്ഥാനമായുള്ള ബാങ്കില് 81.41 ശതമാനം ഓഹരിയാണ് കേന്ദ്ര സര്ക്കാരിനുള്ളത്.
”സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) മിനിമം പബ്ലിക് ഹോള്‍ഡിംഗ് ആവശ്യകത നിറവേറ്റുന്നതിനുള്ള ഓപ്ഷനുകള്‍ ഞങ്ങള്‍ പരിശോധിക്കുകയാണ്. എന്നിരുന്നാലും, ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനം വിപണി സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും,” ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രജനീഷ് കര്‍ണാടക പിടിഐയോട് പറഞ്ഞു.
സെബിയുടെ ആവശ്യകത നിറവേറ്റുന്നതിന് പൊതുമേഖലാ ബാങ്കുകള്‍ക്ക് 2024 ഓഗസ്റ്റ് വരെ സമയമുണ്ട്. സര്‍ക്കാറിന് 668 കോടി രൂപ ലാഭവിഹിതം കൈമാറി ബാങ്ക്് ഈയിടെ ശ്രദ്ധ നേടിയിരുന്നു.2022-23 സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള ലാഭവിഹിതമാണിത്.
ബിഒഐ എംഡി രജനീഷ് കര്‍ണാടക് ലാഭവിഹിത തുക അടങ്ങിയ ചെക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന് കൈമാറുകയായിരുന്നു.