സര്‍ക്കാറിന് 668 കോടി രൂപ ലാഭവിഹിതം നല്‍കി ബാങ്ക് ഓഫ് ഇന്ത്യ

സര്‍ക്കാറിന് 668 കോടി രൂപ ലാഭവിഹിതം നല്‍കി ബാങ്ക് ഓഫ് ഇന്ത്യ

July 6, 2023 0 By BizNews

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കാറിന് 668.17 കോടി രൂപ ലാഭവിഹിതം നല്‍കി. 2022-23 സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള ലാഭവിഹിതമാണിത്. ബിഒഐ എംഡി രജനീഷ് കര്‍ണാടക് ലാഭവിഹിത തുക അടങ്ങിയ ചെക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന് കൈമാറുകയായിരുന്നു.

സാമ്പത്തിക കാര്യ സെക്രട്ടറി വിവേക് ജോഷി സന്നിഹിതനായിരുന്നു. ഓഹരി ഒന്നിന് 2 രൂപ (20 ശതമാനം) ലാഭവിഹിതം 2023 മെയ് 30 ന് ബിഒഐ ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു.2022-23 സാമ്പത്തിക വര്‍ഷത്തിലെ ബാങ്കിന്റെ സാമ്പത്തിക പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ലാഭവിഹിതം.

2023 സാമ്പത്തികവര്‍ഷത്തില്‍ 4023 കോടി രൂപയാണ് ബാങ്ക് രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 18.15 ശതമാനം കൂടുതലാണിത്. പ്രവര്‍ത്തന ലാഭം 34.09 ശതമാനം ഉയര്‍ന്ന് 13393 കോടി രൂപയായി.