ജൂലൈ മാസത്തില്‍ 1.17 കോടി അധിക വരിക്കാരെ സ്വന്തമാക്കി ജിയോ; ഐഡിയ, എയര്‍ടെലിന് വന്‍ തിരിച്ചടി

ജൂലൈ മാസത്തില്‍ 1.17 കോടി അധിക വരിക്കാരെ സ്വന്തമാക്കി ജിയോ; ഐഡിയ, എയര്‍ടെലിന് വന്‍ തിരിച്ചടി

September 20, 2018 0 By

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളുടെ വരിക്കാരുടെ കണക്കുകള്‍ പുറത്തുവന്നു. ജൂലൈയിലെ കണക്കുകളാണ് ട്രായ് പുറത്തുവിട്ടത്. ടെലികോം വിപണിയിലെ ഒന്നാം സ്ഥാനം എയര്‍ടെല്‍ നിലനിര്‍ത്തിയപ്പോള്‍ പുതിയ വരിക്കാരെ സ്വന്തമാക്കുന്നതില്‍ ജിയോ ബഹുദൂരം മുന്നിലെത്തി. ജൂലൈ മാസത്തില്‍ 1.17 കോടി അധിക വരിക്കാരെയാണ് ജിയോ സ്വന്തമാക്കിയത്.

കേവലം 31 ദിവസത്തിനിടെ റിലയന്‍സ് ജിയോ സ്വന്തമാക്കിയത് 1.17 കോടി വരിക്കാരെയാണ്. ഇത് ടെലികോം ചരിത്രിത്തില്‍ തന്നെ റെക്കോര്‍ഡ് നേട്ടമായിരിക്കും. ജൂലൈയില്‍ വോഡഫോണിന് 6.09 ലക്ഷം അധിക വരിക്കാരെയും എയര്‍ടെല്ലിന് 3.13 ലക്ഷം അധിക വരിക്കാരെയുമാണ് ലഭിച്ചത്. എന്നാല്‍ ഐഡിയയ്ക്ക് ലഭിച്ചത് കേവലം 5489 അധിക വരിക്കാരെ മാത്രമാണ്.

ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 22.7 കോടിയായി. വോഡഫോണിന് 22.3 കോടിയും ഐഡിയക്ക് 22 കോടിയും വരിക്കാരുണ്ട്. എന്നാല്‍ എയര്‍ടെല്ലിന് 34.5 കോടി വരിക്കാരുണ്ട്. 2016 സെപ്റ്റംബറില്‍ തുടങ്ങി റിലയന്‍സ് ജിയോക്ക് നിലവില്‍ രാജ്യത്തെ ടെലികോം വിപണിയില്‍ 19.62 ഓഹരി വിഹിതമുണ്ട്. ഭാരതി എയര്‍ടെല്ലിന്റെ വിഹിതം 29.91 ശതമാണ്.