എനര്‍ജി ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശവുമായി ഐസിഐസിഐ സെക്യൂരിറ്റീസ്

എനര്‍ജി ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശവുമായി ഐസിഐസിഐ സെക്യൂരിറ്റീസ്

June 30, 2023 0 By BizNews

മുംബൈ: സുസ്ലോണ്‍ എനര്‍ജി ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 5.43 രൂപയില്‍ നിന്ന് വീണ്ടെടുത്തു. മള്‍ട്ടിബാഗര്‍ സ്റ്റോക്ക് നിലവില്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 15.76 രൂപയ്ക്ക് അടുത്താണ്. 2023 ജൂണ്‍ 30 ന് ഇത് 3.86 ശതമാനം ഉയര്‍ന്ന് 15.3 രൂപയിലെത്തി.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനിയുടെ വിപണി മൂല്യം 19,018 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 22 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദ്ദേശിക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ കമ്പനി ഓഹരിയ്ക്ക് ഗുണം ചെയ്യുമെന്നാണ് ബ്രോക്കറേജ് സ്ഥാപനം പറയുന്നത്.

സിംഗിള്‍ സ്റ്റേജ് ക്ലോസ്ഡ് ലേലം (റിവേഴ്സ് ഇ-ലേലം), പ്രതിവര്‍ഷം 10 ജിഗാവാട്ട് കാറ്റ് ലേലം, കാറ്റ് നിര്‍ദ്ദിഷ്ട ആര്‍പിഒകള്‍ തുടങ്ങിയ നിരവധി നയ സംരംഭങ്ങള്‍ ഇന്ത്യ ആരംഭിച്ചതായി ഐസിഐസിഐ സെക്യൂരിറ്റീസ് അറിയിച്ചു. ഇതില്‍ നിന്നും നേട്ടങ്ങള്‍ കൊയ്യാന്‍ സാധ്യതയുള്ള കമ്പനിയാണ് സുസ്ലോണ്‍ എനര്‍ജി.

320 കോടി രൂപയാണ് വിന്‍ഡ് എനര്‍ജി സൊല്യൂഷന്‍സ് കമ്പനി റിപ്പോര്‍ട്ട് ചെയ്ത നാലാംപാദഅറ്റാദായം. ഒരു വര്‍ഷം മുന്‍പ് 193 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. 2023 സാമ്പത്തികവര്‍ഷത്തിലെ മൊത്തം അറ്റാദായം 2877 കോടി രൂപ. മുന്‍വര്‍ഷത്തില്‍ 166 കോടി രൂപ നഷ്ടമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.

വരുമാനം നാലാംപാദത്തില്‍ അതേസമയം 1699 കോടി രൂപയായി താഴ്ന്നു. എന്നാല്‍ ചെല് 2511.70 കോടി രൂപയില്‍ നിന്നും 1628.39 കോടി രൂപയായിട്ടുണ്ട്. എബിറ്റ 233 കോടി രൂപയായപ്പോള്‍ എബിറ്റ മാര്‍ജിന്‍ 7.9 ശതമാനത്തില്‍ നിന്നും 13.8 ശതമാനമായി.

വാര്‍ഷികാടിസ്ഥാനത്തില്‍ വരുമാനം 5947 കോടി രൂപയാണ്. മുന്‍വര്‍ഷത്തിലിത് 6520 കോടി രൂപയായിരുന്നു. കടം 5796 കോടി രൂപയില്‍ നിന്നും 1180 കോടി രൂപയാക്കി കുറച്ചു.