ഇന്ത്യയില്‍ ‘ആപ്പിള്‍ കാര്‍ഡ്’ അവതരിപ്പിക്കാന്‍ ടിം കുക്ക്

ഇന്ത്യയില്‍ ‘ആപ്പിള്‍ കാര്‍ഡ്’ അവതരിപ്പിക്കാന്‍ ടിം കുക്ക്

June 23, 2023 0 By BizNews

ന്യൂഡല്‍ഹി: ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ‘ആപ്പിള്‍ കാര്‍ഡ്’ എന്ന് വിളിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതിനായി ബാങ്കുകളുമായും റെഗുലേറ്റര്‍മാരുമായി ചര്‍ച്ചയിലാണ് അവര്‍. കമ്പനി സിഇഒ ടിം കുക്ക് ഏപ്രിലില്‍ എച്ച്ഡിഎഫ്സി ബാങ്ക് സിഇഒയും എംഡിയുമായ ശശിധര്‍ ജഗ്ദീഷനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു.

ആപ്പിള്‍ പേ അവതരിപ്പിക്കാന്‍ ടെക്നോളജി ഭീമന്‍, നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍പിസിഐ) ചര്‍ച്ച നടത്തുന്നുണ്ടെന്ന് മണികണ്ട്രോളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ ചര്‍ച്ചകള്‍ എന്‍പിസിഐയുടെ റുപേ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ക്രെഡിറ്റ് കാര്‍ഡിനെക്കുറിച്ചാണോ അതോ ഇത് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസി(യുപിഐ) നാല്‍ പവര്‍ ചെയ്യപ്പെട്ട ആപ്പിള്‍ ക്രെഡിറ്റ് കാര്‍ഡിന് വേണ്ടിയാണോ എന്ന് വ്യക്തമല്ല. റുപേ ക്രെഡിറ്റ് കാര്‍ഡ് വഴി കാര്‍ഡ് അവതരിപ്പിക്കുന്നതിന്റെ ഗുണം അത് യുപിഐയുമായി ലിങ്കുചെയ്യാന്‍ കഴിയും എന്നതാണ്.

ഇന്ത്യയില്‍ ബാങ്കുകള്‍ക്ക് മാത്രമേ ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കാന്‍ അനുവാദമുള്ളൂ. മൊബൈല്‍ ഫോണുകള്‍ വഴി ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് തടസ്സമില്ലാത്തതും വേഗതയേറിയതുമായ പേയ്മെന്റുകള്‍ നടത്താന്‍ യുപിഐ ഉപഭോക്താക്കളെ അനുവദിക്കുന്നു. മൊബൈല്‍ ഫോണുകള്‍ വഴി ഗണ്യമായ എണ്ണം പേയ് മെന്റുകള്‍ നടക്കുന്ന കാലമാണിത്.

അതുകൊണ്ടുതന്നെആപ്പിള്‍, ഗൂഗിള്‍, ആമസോണ്‍, സാംസങ് തുടങ്ങിയ ടെക്നോളജി ഭീമന്മാര്‍ പേയ്മെന്റ് മേഖലയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു.