ഉരുളക്കിഴങ്ങ് കൃഷി വീടുകളില്‍
September 19, 2018വീട്ടാവശ്യത്തിനുവേണ്ടിയുള്ള ഉരുളക്കിഴങ്ങ്, വീടുകളില്‍തന്നെ കൃഷിചെയ്യാം. ചെയ്യേണ്ടത് ഇങ്ങനെയാണ്, കേടില്ലാത്ത, വലുപ്പമുള്ള ഉരുളക്കിഴങ്ങുകള്‍ കടയില്‍നിന്നു വാങ്ങി ഇരുട്ടുമുറിയില്‍ തറയില്‍ നിരനിരയായി വയ്ക്കുക. അവയെ നനഞ്ഞ ചണച്ചാക്കുകൊണ്ട് മൂടുക. ഇടയ്ക്കിടെ ചാക്ക് നനച്ചുകൊടുക്കുക. ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 20 ദിവസം ഇങ്ങനെ സൂക്ഷിക്കണം. അപ്പോഴേക്കും കിഴങ്ങുകളില്‍ മുള വരും. മുള വന്ന കിഴങ്ങുകളെ നാലു ഭാഗമായി മുറിക്കുക. മുറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഓരോ ഭാഗത്തിലും ഒരു മുള ഉണ്ടാവണം.
ഇങ്ങനെ തയ്യാറാക്കിയ ഭാഗം ചാണകപ്പൊടിയും വേപ്പിന്‍പിണ്ണാക്കും ചേര്‍ത്ത് തയ്യാറാക്കിയ തറയില്‍ നടണം. മുളഭാഗം മുകളില്‍ വരുംവിധമാണ് നടേണ്ടത്. രണ്ട് ചെടികള്‍ തമ്മില്‍ 40 സെ. മീ. അകലം വേണം. 35 ദിവസം കഴിഞ്ഞ് വേപ്പിന്‍വളവും പിണ്ണാക്കും ചാരവും കൂട്ടിക്കലര്‍ത്തിയ മിശ്രിതം വളമായി ചേര്‍ത്തുകൊടുക്കണം. തറയില്‍ മണ്ണ് കയറ്റുകയും വേണം.
രണ്ടാഴ്ച കൂടുമ്പോള്‍ വേപ്പണ്ണ ലഘൂകരിച്ച് ഇലകളില്‍ തളിച്ചു കൊടുക്കണം. 70 ദിവസം കഴിയുമ്പോള്‍ രണ്ടാംവളം ചേര്‍ക്കല്‍ നടത്തണം. ചാരം, കാലിവളം എന്നിവയാണ് രണ്ടാംഘട്ടത്തില്‍ ചേര്‍ത്തുകൊടുക്കേണ്ടത്. 120 ദിവസം കഴിഞ്ഞ് വിളവെടുക്കാം. തറയില്‍ ഇടയ്ക്കിടെ നനച്ചുകൊടുക്കുന്നത് ഉരുളക്കിഴങ്ങ് വലുതാകാന്‍ സഹായിക്കും. ആഗസ്ത്, സെപ്തംബര്‍, ഒക്ടോബറാണ് ഉരുളക്കിഴങ്ങുകൃഷിക്ക് അനുയോജ്യം. ഇളക്കമുള്ള കറുത്ത മണ്ണാണ് കൃഷിക്ക് ഏറെ അനുയോജ്യം.