എസ്.ബി.ഐ എം.ഡി സ്വാമിനാഥൻ ജാനകിരാമൻ ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ
June 20, 2023ന്യൂഡൽഹി: എസ്.ബി.ഐ മാനേജിങ് ഡയറക്ടർ സ്വാമിനാഥൻ ജാനകിരാമൻ ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ. മൂന്ന് വർഷത്തേക്കാണ് ജാനകിരാമന്റെ നിയമനം. റോയിട്ടേഴ്സാണ് ജാനകിരാമനെ നിയമിച്ച വിവരം അറിയിച്ചത്.
മഹേഷ് കുമാർ ജെയിനിന്റെ ആർ.ബി.ഐയിലെ കാലാവധി ജൂൺ 22ന് അവസാനിക്കാനിരിക്കെയാണ് ജാനകിരാമനെ നിയമിച്ചത്. 2018ലാണ് ജെയിൻ ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണറായത്. മൂന്ന് വർഷത്തേക്കായിരുന്നു നിയമനം. പിന്നീട് 2021ൽ ജൂണിൽ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി. ഈ കാലാവധി കൂടി കഴിഞ്ഞതോടെയാണ് ജാനകിരാമനെ ഗവർണറായി തെരഞ്ഞെടുത്തത്.
ജാനകിരാമനെ കൂടാതെ മൂന്ന് ഡെപ്യൂട്ടി ഗവർണർമാരാണ് ആർ.ബി.ഐക്കുള്ളത്. മൈക്കൾ ഡി പാത്ര, ടി റാബി ശങ്കർ, രാജേശ്വർ റാവു എന്നിവരാണ് മറ്റുള്ള ആർ.ബി.ഐ ഗവർണർമാർ. നേരത്തെ ഐ.ഡി.ബി.ഐ ബാങ്കിന്റെ മാനേജിങ് ഡയറക്ടർ സി.ഇ.ഒ സ്ഥാനവും ജാനകി രാമൻ വഹിച്ചിട്ടുണ്ട്.