കേരളത്തിന് പിന്തുണയുമായി ലോകബാങ്ക്, 150 മില്യണ്‍ ഡോളര്‍ വായ്പ അനുവദിച്ചു
June 17, 2023 0 By BizNewsന്യൂഡല്‍ഹി: പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥ വ്യതിയാന പ്രത്യാഘാതങ്ങള്‍,രോഗവ്യാപനം എന്നിവയ്‌ക്കെതിരെ നടപടി എടുക്കുന്ന ‘ റിസിലിയന്റ് കേരള പ്രോഗ്രാ’ മിന് ലോകബാങ്കിന്റെ പിന്തുണ.പദ്ധതിയ്ക്കായി 150 മില്യണ്‍ ഡോളര്‍ വായ്പ അനുവദിക്കുകയാണെന്ന് ലോകബാങ്ക് അറിയിക്കുന്നു. നേരത്തെ അനുവദിച്ച 125 കോടി രൂപയ്ക്ക് പുറകെയാണിത്.
വെള്ളപ്പൊക്കത്തിന്റെ ആഘാതത്തില്‍ നിന്നും കരകയറാന്‍ ധനസഹായം സംസ്ഥാനത്തെ സഹായിക്കും. ഏകദേശം 5 ദശലക്ഷം ആളുകള്‍ക്ക് ഇതുവഴി സഹായമെത്തിക്കാനാകും. കൂടാതെ ഈ അധിക ധനസഹായത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും കേരളത്തിനാകും,ലോകബാങ്ക് ഇന്ത്യ ഡയറക്ടര്‍ അഗസ്റ്റെ ടാനോ കൗമെ പറഞ്ഞു.
“ദുര്‍ബല പ്രദേശങ്ങളിലെ മണ്ണൊലിപ്പ് പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്,” കൗമെ ചൂണ്ടിക്കാട്ടി. അധിക ധനസഹായം, പുനരുജ്ജീവന ശേഷി വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനത്തെ സഹായിക്കുമെന്നും ലോകബാങ്ക് പിന്തുണ തുടര്‍ന്നും കേരളത്തിന് ലഭ്യമാക്കുമെന്നും കൗമെ അറിയിക്കുന്നു.