ഇംപെക്സ് ഫൗണ്ടേഷൻ സൗജന്യ സംരംഭകത്വ പരിശീലനം
June 17, 2023മഞ്ചേരി: ഇംപെക്സ് ഫൗണ്ടേഷനും അലിഗഢ് മുസ്‌ലിം സർവകലാശാലാ മലപ്പുറം കാമ്പസിലെ ബിസിനസ് അഡ്മിനിസ്ട്രേഷൻ വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കുന്ന സംരംഭകത്വ പരിശീലന പരിപാടി അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംരംഭകമേഖലയിൽ സ്ത്രീശാക്തീകരണവും വിദ്യാഭ്യാസ ഉന്നമനവും ലക്ഷ്യമിട്ട് നടത്തുന്ന ആറു മാസം മുതൽ ഒരു വർഷം വരെ നീളുന്ന പരിശീലനത്തിന്റെ സിലബസ് തയ്യാറാക്കിയത് അലിഗഢ് മലപ്പുറം കാമ്പസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനാണ്.
ചടങ്ങിൽ യൂണിറ്റി വിമൻസ് കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ ഉമ്മത്തൂർ അധ്യക്ഷത വഹിച്ചു. അലിഗഢ് മുസ്‌ലിം സർവകലാശാലാ മലപ്പുറം ഡയറക്ടർ ഡോ. ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. പി. ഉമ്മർ (പ്രസിഡന്റ്, ഇംപെക്സ് ഫൗണ്ടേഷൻ), ഹമീദ് കുരിക്കൾ (വ്യാപാരി വ്യവസായി ഏകോപന സമിതി), ഒ. അബ്ദുൽ അലി (മാനേജർ, യൂണിറ്റി വിമൻസ് കോളേജ്), ദ്വാരക ഉണ്ണി (ജനറൽ സെക്രട്ടറി, എം.ഡി.ആർ.എ.സി.), പ്രൊഫ. റിയാസ് (ഫിംസ് കാലിക്കറ്റ്), നസ്റുദ്ദീൻ ആലുങ്ങൽ (സി.പി.ഒ., ഇംപെക്സ്), അക്ബർ അലി (സി.എഫ്.ഒ, ഇംപെക്സ്), ഹാറൂൻ നഗോരി (ഹെഡ് ഓഫ് എൻ.ഇ.ഡി., ഇംപെക്സ്), ഫൈറൂസ് (ഹെഡ് ഓഫ് സി.ഇ.ഡി., ഇംപെക്സ്), ജാബിർ പനോളി (കമ്പനി സെക്രട്ടറി, ഇംപെക്സ്), എം. ശശികുമാർ എന്നിവർ പ്രസംഗിച്ചു.