താൽക്കാലികാശ്വാസം; പലിശനിരക്ക് വർധിപ്പിക്കാതെ  യു.എസ് കേന്ദ്രബാങ്ക്

താൽക്കാലികാശ്വാസം; പലിശനിരക്ക് വർധിപ്പിക്കാതെ യു.എസ് കേന്ദ്രബാങ്ക്

June 15, 2023 0 By BizNews

വാഷിങ്ടൺ: പലിശനിരക്കുകളിൽ മാറ്റം വരുത്താതെ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. ഒാപ്പൺ കമിറ്റി യോഗത്തിന് ശേഷം പലിശനിരക്കുകൾ വർധിപ്പിക്കേണ്ടെന്ന് ​യു.എസ് കേന്ദ്രബാങ്ക് തീരുമാനിക്കുകയായിരുന്നു. മാർച്ച് 2022 മുതൽ 10 തവണയാണ് ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകൾ വർധിപ്പിച്ചത്.

അതേസമയം, പണപ്പെരുപ്പം പ്രതീക്ഷിച്ച രീതിയിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും നിരക്കുയർത്തേണ്ടി വരുമെന്ന സൂചനയും ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ നൽകുന്നുണ്ട്. ജൂൺ 13ന് തുടങ്ങിയ രണ്ട് ദിവസ​ത്തെ യോഗത്തിനൊടുവിലാണ് നിർണായക തീരുമാനം യു.എസ് കേന്ദ്രബാങ്കിൽ നിന്നും പുറത്ത് വന്നത്.

അതേസമയം, രാജ്യത്തെ പണപ്പെരുപ്പം ഫെഡറൽ റിസർവ് ലക്ഷ്യമായ രണ്ട് ശതമാനത്തിനും മുകളിൽ തുടരുകയാണ്. ഭാവിയിലും നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾക്കിടെ സ്​പോട്ട് ഗോൾഡിന്റെ നിരക്ക് 0.3 ശതമാനം ഉയർന്ന് 1,949.89 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.5 ശതമാനം വർധിച്ച് 1,968.9 ഡോളറായി.