അപ്പര്‍ സര്‍ക്യൂട്ടിലെത്തി ശങ്കര്‍ ശര്‍മ്മ പോര്‍ട്ട്ഫോളിയോ ഓഹരി

June 9, 2023 0 By BizNews

ന്യൂഡല്‍ഹി: ബ്രൈറ്റ്‌കോം ഓഹരി തുടര്‍ച്ചയായ നാലാംസെഷനിലും നേട്ടത്തിലായി. 5 ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടില്‍ 23.77 രൂപയിലായിരുന്നു ക്ലോസിംഗ്.

ഒരു വര്‍ഷത്തെ താഴ്ന്ന നിരക്കില്‍ നിന്ന് 156.24 ശതമാനമാണ് സ്റ്റോക്ക് ഉയര്‍ന്നത്. ജൂണില്‍ 7 സെഷനുകളിലും ഉയര്‍ന്നു. ഒരു മാസത്തെ നേട്ടം 82.57 ശതമാനം.

അതേസമയം ഒരു വര്‍ഷത്തില്‍ 56.66 ശതമാനവും 2023 ല്‍ 18.46 ശതമാനവും ഇടിവാണ് നേരിട്ടത്. വിവാദങ്ങള്‍ അവസാനിപ്പിച്ച് കമ്പനി ഡോ. സുരഭി സിന്‍ഹയെ അഡീഷണല്‍ ഡയറക്ടറായി പുനര്‍നിയമിച്ചിരുന്നു.

ഇതോടെയാണ് ഓഹരി നേട്ടം തുടര്‍ന്നത്.
ബ്രൈറ്റ്‌കോം ഗ്രൂപ്പിനെതിരെ സെബി അടുത്തിടെ കാരണം കാണിക്കല്‍ നോട്ടീസും ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു.

പ്രമുഖ നിക്ഷേപകന്‍ ശങ്കര്‍ ശര്‍മ്മയ്ക്ക് 2022 ഡിസംബര്‍ 31 വരെ 2,50,00,000 ഇക്വിറ്റി ഷെയറുകളോ 1.24 ശതമാനം ഓഹരികളോ കമ്പനിയില്‍ ഉണ്ട്. 2023 മാര്‍ച്ച് പാദത്തിലെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

2000-ല്‍ സംയോജിപ്പിച്ച, ഹൈദരാബാദ് ആസ്ഥാനമായ ബ്രൈറ്റ്‌കോം ഗ്രൂപ്പ്,പരസ്യ-സാങ്കേതിക, നവമാധ്യമ, ഡിജിറ്റല്‍ പരസ്യങ്ങളുടെ ബിസിനസ്സിലാണ്. യുഎസ്, അര്‍ജന്റീന, ബ്രസീല്‍, ചിലി, ഉറുഗ്വേ, മെക്സിക്കോ, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍, ഉക്രെയ്ന്‍, സെര്‍ബിയ , ഇസ്രായേല്‍, ചൈന, ഓസ്‌ട്രേലിയ, പോളണ്ട്, ഇറ്റലി പങ്കാളികളുമായി ബിസിനസ് നടത്തുന്നു.