ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ലാര്‍ജ് ക്യാപ് റിയല്‍ എസ്റ്റേറ്റ് ഓഹരി

ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ലാര്‍ജ് ക്യാപ് റിയല്‍ എസ്റ്റേറ്റ് ഓഹരി

June 7, 2023 0 By BizNews

ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലാര്‍ജ് ക്യാപ് സ്റ്റോക്ക്, ഒബ്റോയ് റിയല്‍റ്റി ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതി യായി ജൂണ്‍ 21 നിശ്ചയിച്ചു. നേരത്തെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഒരു ഓഹരിക്ക് 4 രൂപ ലാഭവിഹിതം ശുപാര്‍ശ ചെയ്തിരുന്നു. ഒബ്റോയ് റിയല്‍റ്റി ഓഹരി നിലവില്‍ 983.20 രൂപയിലാണുള്ളത്.

കമ്പനി ഓഹരിയുടെ 52 ആഴ്ച ഉയരം 1088.40 രൂപയും താഴ്ച 726.25 രൂപയുമാണ്. വിപണി മൂല്യം 35749.37 കോടി. ഓഹരി 1 മാസത്തില്‍ 7 ശതമാനവും 2013 ല്‍ മാത്രം 13 ശതമാനവും ഒരു വര്‍ഷത്തില്‍ 51 ശതമാനവുമുയര്‍ന്നു.

2 വര്‍ഷത്തെ നേട്ടം 164 ശതമാനം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് വികസന കമ്പനിയാണ് ഒബ്റോയ് റിയല്‍റ്റി. റെസിഡന്‍ഷ്യല്‍, ഓഫീസ് സ്പേസ്, റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, സോഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളിലെ പ്രീമിയം നിര്‍മ്മാണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു; കുറ്റമറ്റ ട്രാക്ക് റെക്കോര്‍ഡുള്ള ഒരു സ്ഥാപിത ബ്രാന്‍ഡാണിത്.

സമകാലിക വാസ്തുവിദ്യ, ശക്തമായ പ്രോജക്ട് എക്സിക്യൂഷന്‍, ഗുണനിലവാരമുള്ള നിര്‍മ്മാണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് നൂതന പ്രോജക്ടുകള്‍ വികസിപ്പിക്കുന്നതാണ് ഒബ്റോയ് റിയല്‍റ്റിയുടെ രീതി.