കല്‍പതരു പവര്‍: പ്രമോട്ടര്‍ ഓഹരികള്‍ ഓഫ് ലോഡ് ചെയ്യുന്നത് ദു:സൂചനയോ?
May 31, 2023 0 By BizNewsന്യൂഡല്‍ഹി: കല്‍പതരു പവര്‍ ട്രാന്‍സ്മിഷന്റെ 470 കോടി വരുന്ന ഓഹരികള്‍ പ്രമോട്ടര്‍മാര്‍ വിറ്റഴിച്ചു. എന്നാല്‍ ആശങ്കവേണ്ടെന്ന് ഉപദേശിച്ചിരിക്കയാണ് അനലിസ്റ്റുകള്‍. കമ്പനിയ്ക്ക് മികച്ച ബിസിനസാണെന്നും അതുകൊണ്ടുതന്നെ പ്രമോട്ടര്‍ ഹോള്‍ഡിംഗില്‍ ആശങ്കപ്പെടേണ്ടെന്നും അവര്‍ അറിയിക്കുന്നു.
പരാഗ് മോഫാത് രാജ് മുനോട്ട് 7324284 ഓഹരികള്‍ 485.75 രൂപ നിരക്കിലും കല്‍പതാരു വിനിയോഗ് 1310000 ഓഹരികള്‍ 485.06 രൂപ നിരക്കിലുമാണ് വില്‍പന നടത്തിയത്. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് -ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇക്വിറ്റി & ഡെബ്റ്റ് ഫണ്ട് 1495000 ഓഹരികള്‍ 485 രൂപ നിരക്കില്‍ വാങ്ങി.
ബുധനാഴ്ച കമ്പനി ഓഹരി 3.11 ശതമാനം ഉയര്‍ന്ന് 537.10 രൂപയില്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയില്‍ ഓഹരി 21 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. 625 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരിവാങ്ങാന്‍ പ്രഭുദാസ് ലിലാദര്‍ നിര്‍ദ്ദേശിക്കുന്നു.
ഐസിഐസിഐ സെക്യൂരിറ്റീസ് 630 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്.