വിദേശ നാണ്യ ശേഖരം ജൂണിന് ശേഷമുള്ള മികച്ച ഉയരത്തില്‍
May 19, 2023 0 By BizNewsമുബൈ: ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം മെയ് 12 ന് അവസാനിച്ച ആഴ്ചയില്‍ 599.53 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. തൊട്ടുമുന്‍ആഴ്ചയില്‍ നിന്നും 3.55 ബില്യണ്‍ ഡോളര്‍ വര്‍ധനവ്. ഇത് തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയാണ് ഫോറക്സ് റിസര്‍വ് ഉയരുന്നത്.
ഇതോടെ ശേഖരം 2022 ജൂണിന് ശേഷമുള്ള മികച്ച ഉയരം കുറിച്ചു. കഴിഞ്ഞ രണ്ട് ആഴ്ചയായി 11.7 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.
വിദേശ നാണ്യശേഖരത്തിലെ പ്രധാനഭാഗമായ വിദേശ നാണ്യ ആസ്തി മെയ് 12 ന് അവസാനിച്ച ആഴ്ചയില്‍ 3.577 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 529.598 ബില്യണ്‍ ഡോളറാണ്. സ്വര്‍ണ്ണശേഖരം 38 മില്യണ്‍ ഉയര്‍ന്ന് 46.353 ബില്യണ്‍ ഡോളറായപ്പോള്‍ സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റസ് (എസ്ഡിആര്‍) 35 മില്യണ്‍ താഴ്ന്ന് 18.413 ബില്യണും അന്തര്‍ദ്ദേശീയ നാണയനിധിയിലെ ഇന്ത്യയുടെ റിസര്‍വ് പൊസിഷന്‍ 28 മില്യണ്‍ താഴ്ന്ന് 5.164 ബില്യണ്‍ ഡോളറുമായി.
2021 ഒക്ടോബറിലാണ് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം റെക്കോര്‍ഡ് ഉയരം കൈവരിക്കുന്നത്. 645 ബില്യണ്‍ ഡോളര്‍. അതിന് ശേഷം ക്രമേണ താഴ്ന്നു.
ഡോളറിനെതിരെ രൂപയുടെ ഇടിവ് തടയാന്‍ ആര്‍ബിഐ ഡോളര്‍ വില്‍പന നടത്തുകയാണ്. ഇത് ഫോറക്‌സ് കിറ്റിയില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു.