നാലാംപാദം: റെക്കോര്‍ഡ് ഉയരം കൈവരിച്ച് മള്‍ട്ടിബാഗര്‍

May 15, 2023 0 By BizNews

ന്യൂഡല്‍ഹി: അടുത്ത കാലത്ത് ഇന്ത്യന്‍ വിപണി ഉത്പാദിപ്പിച്ച മള്‍ട്ടിബാഗറുകളിലൊന്നാണ് നവിന്‍ ഫ്ലൂറിന്‍. 2023 ല്‍ കമ്പനി ഓഹരി 13 ശതമാനമാണ് ഉയര്‍ന്നത്. 6 മാസത്തില്‍ 5 ശതമാനം നേട്ടമുണ്ടാക്കിയ സ്റ്റോക്ക് ഒരു വര്‍ഷത്തില്‍ 20 ശതമാനവും ഉയര്‍ന്നു. 5 വര്‍ഷത്തെ നേട്ടം 550 ശതമാനം.

നാലാംപാദത്തില്‍ 697.1 കോടി രൂപയുടെ വില്‍പന വരുമാനമാണ് നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 70 ശഥമാനം അധികം. അറ്റാദായം 75.15 കോടി രൂപയില്‍ നിന്നും 136.36 കോടി രൂപയായി.

നിലവില്‍ 4950 രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലാണ് ഓഹരി. ആഗോള റിസര്‍ച്ച്, ബ്രോക്കറേജ് സ്ഥാപനം ജെഫറീസ്, നവിന്‍ ഫ്ലൂറിന്‍ ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചു. 5,610 രൂപയാണ് ലക്ഷ്യവില.

ആഗോള കാര്‍ഷിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും മാനേജ്മെന്റ് ശക്തമായ വളര്‍ച്ച പ്രതീക്ഷിക്കുന്നു. ഇതില്‍ നിന്നാണ് ബ്രോക്കിംഗ് സ്ഥാപനം ശുഭാപ്തിവിശ്വാസം നേടുന്നത്. ആഗോള അഗ്രോചെം വ്യവസായത്തില്‍ മാന്ദ്യം ദര്‍ശിക്കുന്നുണ്ടെങ്കിലും അത് തങ്ങളെ ബാധിക്കില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്.

പോര്‍ട്ട്ഫോളിയോയുടെ സവിശേഷതയാണ് കാരണം.മാത്രമല്ല 2024 സാമ്പത്തികവര്‍ഷത്തില്‍ മാര്‍ജിന്‍ മെച്ചപ്പെടും. 2023 സാമ്പത്തികവര്‍ഷത്തില്‍ 11 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 26.5 ശതമാനം മാര്‍ജിന്‍ കമ്പനി രേഖപ്പെടുത്തിയിരുന്നു.

കരാര്‍ വികസന, മാനുഫാക്ചറിംഗ് ഓര്‍ഗനൈസേഷന്‍ വിഭാഗത്തെ സംബന്ധിച്ചിടത്തോളം മികച്ച ട്രാക്ഷന്‍ കാണുന്നു.