നിഫ്റ്റി, സെന്‍സെക്സ് താഴോട്ട്; ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി എന്നിവ കനത്ത നഷ്ടം നേരിടുന്നു
May 3, 2023 0 By BizNewsമുംബൈ: തുടര്‍ച്ചയായ അറ് ദിവസത്തെ നേട്ടത്തിനൊടുവില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 276.89 പോയിന്റ് അഥവാ 0.45 ശതമാനം താഴ്ന്ന് 61077.82 ലെവലിലും നിഫ്റ്റി50 82.40 പോയിന്റ് അഥവാ 0.45 ശതമാനം താഴ്ന്ന് 18065.30 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1446 ഓഹരികള്‍ മുന്നേറുമ്പോള്‍ 1041 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.
97 ഓഹരിവിലകളില്‍ മാറ്റമില്ല.എന്‍ടിപിസി,ഏഷ്യന്‍പെയിന്റ്‌സ്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,നെസ്ലെ,പവര്‍ഗ്രിഡ് എന്നിവയാണ് നേട്ടമുണ്ടാക്കുന്നത്. ഇന്‍ഫോസിസ്,ടിസിഎസ്,ബജാജ് ഫിന്‍സര്‍വ്,ആക്‌സിസ് ബാങ്ക്,ഐസിഐസിഐ ബാങ്ക് കനത്ത നഷ്ടം നേരിട്ടു.
മേഖലകളില്‍ ബാങ്ക്,ഓട്ടോ,ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐടി,ലോഹം,ഫാര്‍മ പൊതുമേഖല ബാങ്ക്, സ്വകാര്യ ബാങ്ക്, ഹെല്‍ത്ത്‌കെയര്‍,ഓയില്‍ആന്റ് ഗ്യാസ് എന്നിവ നഷ്ടത്തിലായി.എഫ്എംസിജി 0.72 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
ബിഎസ്ഇ മിഡ്ക്യാപ് 0.29 ശതമാനവും സ്‌മോള്‍ക്യാപ് 0.37 ശതമാനവും ഉയര്‍ന്നു. യുഎസ് ഫെഡ് റിസര്‍വ് മീറ്റിംഗ് തീരുമാനം പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പാലിക്കുകയാണെന്ന് മേഹ്ത ഇക്വിറ്റീസ് സീനിയര്‍ വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്‌സെ പറയുന്നു.
മാന്ദ്യഭീതിയില്‍ ആഗോള വിപണികളും സമാന രീതിയിലാണ് പെരുമാറുന്നത്. അതേ കാരണം കൊണ്ടുതന്നെ എണ്ണവില ബാരലിന് 72 ഡോളറിലേയ്ക്ക് കൂപ്പുകുത്തി. 5 ശതമാനം ഇടിവ്.