അറ്റാദായത്തില്‍ 32 ശതമാനം ഇടിവ് നേരിട്ട് അള്‍ട്രാടെക്ക് സിമന്റ്

അറ്റാദായത്തില്‍ 32 ശതമാനം ഇടിവ് നേരിട്ട് അള്‍ട്രാടെക്ക് സിമന്റ്

April 28, 2023 0 By BizNews

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സിമന്റ് കമ്പനിയായ അള്‍ട്രാടെക്ക് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1665.95 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 32.29 ശതമാനം കുറവ്.

വരുമാനം 18.36 ശതമാനമുയര്‍ത്തി 18662.38 കോടി രൂപയാക്കിയിട്ടുണ്ട്. 100 മില്യണ്‍ ടണ്‍ ഉത്പാദനവും വിതരണവും വില്‍പനയും നടത്തിയെന്നവകാശപ്പെട്ട കമ്പനി ശേഷി വിനിയോഗം 95 ശതമാനമാക്കിയെന്നും അറിയിക്കുന്നു. 15 ശതമാനം വര്‍ദ്ധനവാണ് അളവില്‍ രേഖപ്പടുത്തിയത്.

ഊര്‍ജ്ജ ചെലവ് വാര്‍ഷികാടിസ്ഥാനത്തില്‍ 17 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ പെറ്റ്കോക്ക്, കല്‍ക്കരി വിലവര്‍ദ്ധനവ് 18 ശതമാനം,ഫ്ലൈ ആഷ്, സ്ലാഗ്, ജിപ്സം മുതലായവയുടെ വില വര്‍ദ്ധിച്ചതിനാല്‍ അസംസ്‌കൃത വസ്തുക്കളുടെ വില 9 ശതമാനം ഉയര്‍ന്നു. ഓഹരിയൊന്നിന് 38 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാനും കമ്പനി തയ്യാറായിട്ടുണ്ട്.