റിജു ആന്‍ഡ് പി.എസ്.കെ. ഗുരുകുല പബ്ലിക് സ്‌കൂള്‍:  ലോഗോ പ്രകാശനം നടത്തി

റിജു ആന്‍ഡ് പി.എസ്.കെ. ഗുരുകുല പബ്ലിക് സ്‌കൂള്‍: ലോഗോ പ്രകാശനം നടത്തി

March 12, 2021 0 By BizNews

തൃശൂര്‍: തൃശൂരിലെ പ്രമുഖ എന്‍ട്രന്‍സ് പരിശീലന സ്ഥാപനമായ റിജു ആന്‍ഡ് പി. എസ്. കെ. ക്ലാസ്സസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഗുരുകുല പബ്ലിക് സ്‌കൂളിന്റെ ലോഗോ പ്രകാശനം സംവിധായകന്‍ ജീത്തു ജോസഫ്  നിര്‍വഹിച്ചു. പ്ലസ് വണ്‍, പ്ലസ് ടു പഠനത്തിനൊപ്പം എന്‍ട്രന്‍സ് കോച്ചിംഗും കൂടി സംയോജിപ്പിച്ച് സ്റ്റേറ്റ് സിലബസിലുള്ള പഠന സമ്പ്രദായമാണ് ഗുരുകുല പബ്ലിക് സ്‌കൂളിന്റേതെന്ന് റിജു ആന്‍ഡ് പി.എസ്.കെ. ഡയറക്ടര്‍ പി.സുരേഷ് കുമാര്‍ പറഞ്ഞു.

ഏപ്രില്‍ 15-ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടത്തുന്ന ഗുരുകുല സ്‌കൂള്‍ അഡ്മിഷന്‍ ടെസ്റ്റ് (ജിസാറ്റ്) പരീക്ഷയുടെ അടിസ്ഥാനത്തിലാകും പ്ലസ് വണ്‍ പ്രവേശനം. 120 പേര്‍ക്കാണ് പ്രവേശനം നല്‍കുക. റിജു ആന്‍ഡ് പി.എസ്.കെ. ക്ലാസ്സസിന്റെ തൃശൂരിലുള്ള കോലഴി കാമ്പസിലാണ് സ്‌കൂള്‍ ആരംഭിക്കുന്നത്.

ചടങ്ങിൽ റിജു ആന്‍ഡ് പി.എസ്.കെ. ഡയറക്ടര്‍ പി. സുരേഷ് കുമാര്‍ അധ്യക്ഷനായിരുന്നു. സിനിമാ താരം ശാന്തി മായാദേവി, റിജു ആൻഡ് പി. എസ്. കെ. ക്ലാസ്സസ് ഡറക്ടര്‍മാരായ വി. അനില്‍കുമാര്‍, റിജു ശങ്കര്‍  എന്നിവര്‍ സംസാരിച്ചു.  പ്രവേശനത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ടോൾഫ്രീ നമ്പർ: 18002703005