കൊറോണ ‘കവച്’ പോളിസിയുമായി കാനറാ ബാങ്ക്
August 1, 2020 0 Byകൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊറോണ ‘കവച്’ പോളിസിയുമായി കാനറാ ബാങ്ക് . ഐആർഡിഎയുടെ നിർദേശപ്രകാരമാണ് കോവിഡ് ചികിത്സ ചിലവ് നേരിടാനുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതി പുറത്തിറക്കിയിരിക്കുന്നത്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് (M / s NIA) ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (M / s BAGIC) എച്ച്ഡിഎഫ്‌സി ഇആർജിഒ ഹെൽത്ത് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് എന്നിവരുടെ സഹകരണത്തോടെയാണ് കൊറോണ ‘കവച്’ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. മൂന്നര മാസം, ആറര മാസം, ഒന്‍പതര മാസം എന്നിങ്ങനെയാണ് കൊറോണ ‘കവച്’ പോളിസികളുടെ ദൈര്‍ഘ്യം. 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയാണ് പരിരക്ഷ. പിപിഇ കിറ്റുകള്‍ക്കും മറ്റു അവശ്യ ഉപഭോഗവസ്തുക്കള്‍ക്കും അധിക പരിരക്ഷയേകുമെന്നതാണ് ഈ പോളിസിയുടെ പ്രത്യേകത.