ഊബറും ബജാജും ചേര്‍ന്ന് ഒരു ലക്ഷം ഓട്ടോറിക്ഷകളില്‍ സുരക്ഷാ മറ സ്ഥാപിക്കുന്നു
August 1, 2020 0 By ന്യൂഡല്‍ഹി, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, മൈസൂര്‍, മധുര തുടങ്ങി 20 നഗരങ്ങളിലെ ഒരു ലക്ഷത്തിലധികം ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് മാസ്‌ക്ക്, ഹാന്‍ഡ് സാനിറ്റൈസര്‍, വാഹനം അണുമുക്തമാക്കാനുള്ള സാമഗ്രികള്‍ എന്നിവ അടങ്ങിയ സുരക്ഷാ കിറ്റുകളും നല്‍കുന്നുണ്ട്. പിപിഇയുടെ കൃത്യമായ ഉപയോഗത്തിനും വാഹനത്തിന്‍ സാനിറ്റൈസേഷന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിനുമായി ഊബര്‍ ആപ്പിലൂടെ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനായും സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. സേവനം പുനരാരംഭിച്ച ഊബര്‍ ഏറ്റവും സുരക്ഷിതമായിരിക്കാനായി ലക്ഷക്കണക്കിന് വരുന്ന റൈഡര്‍മാര്‍ക്ക് ആവശ്യമായ സുരക്ഷാ സഹായങ്ങള്‍ ഒരുക്കുന്നുവെന്നും ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും ആദരിക്കപ്പെടുന്നതുമായ ബ്രാന്‍ഡായ ബജാജുമായുള്ള സഹകരണത്തിലൂടെ എല്ലാവരുടെയും സുരക്ഷയോടുള്ള പ്രതിജ്ഞാബദ്ധതയാണ് വ്യക്തമാകുന്നതെന്നും വരും മാസങ്ങളില്‍ ഡ്രൈവര്‍മാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും യാത്രക്കാരുടെ മനസമാധാനത്തിനുമായി സഹകരണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഊബര്‍ എപിഎസി ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ നന്ദിനി മഹേശ്വരി പറഞ്ഞു.
രാജ്യം തുറക്കുമ്പോള്‍ ഡ്രൈവര്‍മാരുടെ സഹായത്തിനും യാത്രക്കാരുടെ സുരക്ഷയ്ക്കുമായി ബജാജ് ഓട്ടോ കൂടെയുണ്ടാകുമെന്നും അതിന്റെ ഭാഗമായാണ് ഒരു ലക്ഷത്തിലധികം ഡ്രൈവര്‍മാര്‍ക്ക് സുരക്ഷാ മറ സ്ഥാപിക്കുന്നതും അണുമുക്ത സാമഗ്രികള്‍ നല്‍കുന്നതെന്നും ബജാജ് ഓട്ടോ ഇന്‍ട്രാ-സിറ്റി ബിസിനസ് പ്രസിഡന്റ് സമര്‍ദീപ് സുബന്ധ് പറഞ്ഞു.