
രാജ്യത്തുടനീളം ഇന്ധന സ്റ്റോക്ക് ആവശ്യംപോലെയെന്ന് ഐഒസി
May 10, 2025 0 By BizNews
രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധന സ്റ്റോക്കുണ്ടെന്നും അതിന് ക്ഷാമമുണ്ടാകില്ലെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസി) അറിയിച്ചു.
‘ഇന്ത്യന്‍ ഓയിലിന് രാജ്യത്തുടനീളം ധാരാളം സ്റ്റോക്കുണ്ട്. ഇന്ധനവും എല്‍പിജിയും ഞങ്ങളുടെ എല്ലാ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.’ കമ്പനി എക്‌സിലെലെ ഒരു പോസ്റ്റില്‍ പറഞ്ഞു. ജനങ്ങള്‍ ശാന്തരായിരിക്കാനും ഔട്ട്‌ലെറ്റുകളിലെ അനാവശ്യമായ തിരക്ക് ഒഴിവാക്കാനും പോസ്റ്റ് പറയുന്നു.
ഇന്ത്യാ-പാക് സംഘര്‍ഷം രൂക്ഷമായതോടെ, പെട്രോള്‍ പമ്പുകള്‍ക്ക് പുറത്ത് ആളുകള്‍ ഇന്ധനം സംഭരിക്കാന്‍ ക്യൂ നില്‍ക്കുന്നതായി കാണുന്ന പോസ്റ്റുകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതിനെ തുടര്‍ന്നാണ് ഈ വിശദീകരണം.
ബുധനാഴ്ച, പഞ്ചാബിന്റെ ചില ഭാഗങ്ങളിലാണ് പരിഭ്രാന്തി കൂടുതലായി കണ്ടത്. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ള മിക്ക സാധാരണക്കാരും ഇന്ധനവും മറ്റ് അവശ്യവസ്തുക്കളും ശേഖരിക്കാന്‍ തിരക്കുകൂട്ടി.
ചില പ്രാദേശിക പമ്പുടമകള്‍ ജനങ്ങള്‍ക്കിടയില്‍ വളരെയധികം ഉത്കണ്ഠ നിലനില്‍ക്കുന്നതായി അഭിപ്രായപ്പെട്ടു. വില്‍പ്പന മൂന്നിരട്ടിയായതായും പറയുന്നു.
രാജ്യത്തിന്റെ എല്ലാഭാഗത്തും വിവിധ ഇന്ധനങ്ങള്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നാണ് കമ്പനികളുടെ ഉറപ്പ്.
Share this:
- Click to share on Facebook (Opens in new window) Facebook
- Click to share on Telegram (Opens in new window) Telegram
- Click to share on WhatsApp (Opens in new window) WhatsApp
- Click to print (Opens in new window) Print
- Click to share on Threads (Opens in new window) Threads
- Click to share on X (Opens in new window) X
- More