ഭവന വായ്പകള്‍ക്ക് എസ്ബിഐ പലിശ കുറച്ചു

ഭവന വായ്പകള്‍ക്ക് എസ്ബിഐ പലിശ കുറച്ചു

January 1, 2020 0 By

മുബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകളുടെ പലിശ നിരക്കില്‍ 0.25% കുറവ് വരുത്തി. 8.05% ആയിരുന്ന അടിസ്ഥാന പലിശ 7.80% ആകും. എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക് ബേസ്ഡ് റേറ്റ് (ഇബിആര്‍) അധിഷ്ഠിത വായ്പകള്‍ക്ക് രാജ്യത്ത് ലഭ്യമായ കുറഞ്ഞ നിരക്കാണിത്.

എംഎസ്‌എംഇ വായ്പകള്‍ക്കു ബാധകമായ പലിശ നിരക്കിലും 0.25% കുറവ് ബാങ്ക് വരുത്തിയിട്ടുണ്ട്. പുതിയ ഭവനവായ്പ 7.90% മുതലുള്ള പലിശനിരക്കില്‍ ലഭ്യമാണ്. നേരത്തെ 8.15% ആയിരുന്നു. റിസര്‍വ് ബാങ്കിന്റെ റീപ്പോ നിരക്കാണ് അസ്ഥിര (ഫ്ലോട്ടിങ്) പലിശ നിരക്ക് ബാധകമായ എല്ലാ വായ്പകള്‍ക്കും എസ്ബിഐയുടെ ഇബിആര്‍. റിസര്‍വ് ബാങ്കിന്റെ കഴിഞ്ഞ വായ്പ അവലോകനത്തില്‍ റീപ്പോ, റിവേഴ്സ് റീപ്പോ നിരക്കുകളില്‍ മാറ്റമൊന്നും നിര്‍ദേശിക്കാതിരുന്നിട്ടും പലിശ നിരക്ക് കുറയ്ക്കാനുള്ള എസ്ബിഐയുടെ തീരുമാനം ഇടപാടുകാര്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നു. ഇബിആര്‍ അധിഷ്ഠിത പലിശനിരക്ക് മൂന്നു മാസത്തിലൊരിക്കല്‍ പുനര്‍ നിര്‍ണയിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്.