6 മേഖലയിൽ വൻ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട് ബജറ്റ്
February 1, 2025 0 By BizNewsന്യൂഡൽഹി: നികുതിയും സാമ്പത്തിക മേഖലയും ഉൾപ്പെടെ 6 മേഖലകളിൽ വലിയ പരിഷ്കാരങ്ങൾക്കാണു ബജറ്റിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നു ധനമന്ത്രി നിർമല സീതാരാമൻ.
കഴിഞ്ഞ 10 വർഷത്തെ സർക്കാരിന്റെ വികസന നേട്ടങ്ങളും ഭരണ പരിഷ്കാരങ്ങളും ലോകശ്രദ്ധ ആകർഷിച്ചെന്നും ബജറ്റ് അവതരിപ്പിക്കവേ നിർമല പറഞ്ഞു.
‘‘പൂർണ ദാരിദ്ര്യ നിർമാർജനം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ചെലവ് കുറഞ്ഞതും സമഗ്രവുമായ ആരോഗ്യ സംരക്ഷണം എന്നിവ വികസിത ഭാരതത്തിന് ആവശ്യമാണ്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും.
5 വർഷത്തിനുള്ളിൽ 6 മേഖലകളിൽ വലിയ പരിഷ്കാരങ്ങൾക്കാണു ലക്ഷ്യമിടുന്നത്. നികുതി, ഊർജം, നഗര വികസനം, ഖനനം, സാമ്പത്തിക രംഗം, റഗുലേറ്ററി പരിഷ്കാരങ്ങൾ എന്നിവയാണിത്. കൃഷിക്കാണു മുൻഗണന.
ഇത്തരത്തിലുള്ള ശ്രദ്ധ നമ്മുടെ വളർച്ചാ സാധ്യതയും ആഗോളതലത്തിൽ മത്സരശേഷിയും വർധിപ്പിക്കും’’– നിർമല വ്യക്തമാക്കി.