ഛത്തിസ്ഗഢിൽ 65,000 കോടിയുടെ നിക്ഷേപത്തിന് അദാനി ഗ്രൂപ്
January 13, 2025റായ്പുർ: അദാനി ഗ്രൂപ് ഛത്തിസ്ഗഢിൽ 65,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ഛത്തിസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ സന്ദർശിച്ചാണ് ഗൗതം അദാനി ഉൗർജം, സിമന്റ് നിർമാണ മേഖലകളിൽ നിക്ഷേപ സന്നദ്ധത അറിയിച്ചത്. തലസ്ഥാനമായ റായ്പുരിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ഗ്രൂപ്പിന്റെ റായ്പുർ, കോർബ, റായ്ഗഢ് എന്നിവിടങ്ങളിലെ ഉൗർജ പ്ലാന്റുകൾ 60,000 കോടി ചെലവിൽ വികസിപ്പിക്കും.
ഇതോടെ സംസ്ഥാനത്തിന്റെ ഊർജോൽപാദന ശേഷി 6120 മെഗാവാട്ട് വർധിക്കും. ഗ്രൂപ്പിന്റെ സിമന്റ് പ്ലാന്റുകളുടെ വികസനത്തിനായി 5000 കോടിയും നിക്ഷേപിക്കും. വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യ വികസനം, ടൂറിസം മേഖലകളിൽ നാലുവർഷംകൊണ്ട് 10,000 കോടിയുടെ സി.എസ്.ആർ സഹായവും അദാനി വാഗ്ദാനം ചെയ്തു.