അസിം പ്രേംജി, രഞ്ജൻ പൈ കണ്‍സോർഷ്യം ആകാശ എയർ ഓഹരി വാങ്ങിയേക്കും
December 16, 2024 0 By BizNewsന്യൂഡൽഹി: വിപ്രോ സ്ഥാപകൻ അസിം പ്രേംജിയുടെ ഫാമിലി ഓഫീസായ പ്രേംജി ഇൻവെസ്റ്റിന്‍റെയും മണിപ്പാൽ ഗ്രൂപ്പിന്‍റെ രഞ്ജൻ പൈയുടെ ഫാമിലി ഓഫീസായ ക്ലേപോണ്ട് ക്യാപിറ്റലിന്‍റെയും നേതൃത്വത്തിലുള്ള കണ്‍സോർഷ്യം ആകാശ എയറിന്‍റെ ബാക്കിയുള്ള ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.
വിനയ് ദുബെയാണ് ഇന്ത്യയിലെ ചെലവുകുറഞ്ഞ എയർലൈനായ ആകാശയുടെ സ്ഥാപകനും സിഇഒയും. 67 ശതമാനം ഓഹരികൾ ദുബെ കുടുംബത്തിന്‍റെയും ജുൻജുൻവാല കുടുംബത്തിന്‍റെ കൈവശമാണ്.