ന്യൂ ഇയര്‍ പ്ലാനുമായി റിലയൻസ് ജിയോ
December 13, 2024 0 By BizNews2025ലെ പുതിയ ന്യൂ ഇയര്‍ വെല്‍കം പ്ലാനുമായി ജിയോ. 200 ദിവസത്തെ അണ്‍ലിമിറ്റഡ് 5ജി വോയ്‌സ്, എസ്എംഎസ്, ഡാറ്റ പ്ലാന്‍ എന്നിവ ഉപഭോക്താക്കൾക്ക് ലഭിക്കും. പ്ലാനിന് കീഴിൽ 500 ജിബി 4ജി ഡാറ്റ സൗജന്യമാണ്. പ്രതിദിനം 2.5 ജിബി ഡാറ്റ വീതം ഉപഭോക്താക്കൾക്ക് ലഭിക്കും.
ഡിസംബര്‍ 11 മുതല്‍ 2025 ജനുവരി 11 വരെയാണ് ഓഫര്‍ കാലാവധി. പുതിയ പ്ലാനിലൂടെ 468 രൂപ ഉപഭോക്താക്കള്‍ക്ക് ലാഭിക്കാം . ഈസ് മൈ ട്രിപ്പിലൂടെ എയര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 1,500 രൂപയുടെ കിഴിവുകളുമുണ്ട്.
2,150 രൂപയുടെ കൂപ്പണുകളും പ്ലാനിൻ്റെ ഭാഗമായി ലഭിക്കും. അജിയോ പ്ലാറ്റ്‌ഫോമില്‍ നിന്ന് 2,500 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 500 രൂപയുടെ കൂപ്പണ്‍ റിഡീം ചെയ്യാനുള്ള അധിക ആനുകൂല്യവും ഈ പ്ലാനിലുണ്ട്. സ്വിഗ്ഗിയില്‍ നിന്ന് 499 രൂപയുടെ പര്‍ച്ചേസ് ചെയ്യുമ്പോള്‍ 150 രൂപയുടെ ഡിസ്‌ക്കൗണ്ട് ലഭിക്കും.
റിലയൻസ് ജിയോ 300 രൂപയിൽ താഴെയുള്ള പ്രീപെയ്ഡ് പ്ലാനുകൾ നേരത്തെ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരുന്നു. കുറഞ്ഞ ചെലവിലെ പ്ലാനുകൾ തിരയുന്നവർക്ക് 1.5 ജിബി ഡാറ്റ വീതം നൽകുന്ന പ്ലാൻ ആണിത്. ഈ പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി ഇല്ല.
1.5 ജിബി പ്രതിദിന ഡാറ്റയുള്ള ജിയോ പ്രീപെയ്ഡ് പ്ലാനുകൾ
റിലയൻസ് ജിയോ 300 രൂപയിൽ താഴെയുള്ള മൂന്ന് പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്.
199 രൂപയുടെ പ്ലാൻ
18 ദിവസത്തെ ഈ പ്ലാനിന് കീഴിൽ 1.5GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ദിവസേന 100 എസ്എംഎസ് എന്നിവ ലഭിക്കും.
ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നീ അധിക ആനുകൂല്യങ്ങൾ ലഭിക്കും. 64 കെബിഎപിസ് ആണ് വേഗത.
22 ദിവസത്തേക്ക് 239 രൂപ മതി
239 രൂപ പ്ലാനിന് കീഴിൽ 22 ദിവസമാണ് വാലിഡിറ്റി
199 രൂപ പ്ലാനിന് സമാനമായുള്ള ആനുകൂല്യങ്ങൾ ആണിതിലും. പ്രതിദിന 1.5ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, 100 എസ്എംഎസുകൾ എന്നിവ ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും.
28 ദിവസത്തെ പ്ലാനിന് 300 രൂപയിൽ താഴെ
299 രൂപയുടെ പ്ലാനിന് കീഴിലും ഇതേ ആനുകൂല്യങ്ങൾ 28 ദിവസത്തേക്ക് ലഭിക്കും. മൂന്നു പ്ലാനിന് കീഴിലും സമാനമായ ഓഫറുകളാണ്.