നടന് അല്ലു അര്ജ്ജുന് അറസ്റ്റില്‍
December 13, 2024Pushpa 2 actor Allu Arjun arrested over Hyderabad stampede that left woman dead, son critical
ഹൈദരാബാദ്: നടന് അല്ലു അര്ജ്ജുന് അറസ്റ്റില്‍. പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തിലാണ് ഹൈദരബാദ് പൊലിസാണ് അല്ലുവിനെ കസ്റ്റഡിയിലെടുത്ത്. ജൂബിലി ഹില്‍സിലെ വസതയില്‍വെച്ചായിരുന്നു അറസ്റ്റ്.
പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചിരുന്നു. പ്രീമിയര്‍ ഷോയ്ക്ക് എത്തിയ അല്ലു അര്‍ജുനെ കാണാന്‍ വലിയ ഉന്തും തള്ളുമുണ്ടായി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലിസ് ലാത്തി വീശി. ഇതിനിടയില്‍ പെട്ടാണ് സ്ത്രീ മരിച്ചത്. ഒരു കുട്ടി അടക്കം രണ്ട് പേര് ബോധം കെട്ട് വീഴുകയും ചെയ്തിരുന്നു.
രാത്രി 11 മണിക്ക് ഉള്ള പുഷ്പ 2 പ്രീമിയര്‍ കാണാന്‍ അല്ലു അര്ജുന് എത്തുമെന്ന് അവസാന നിമിഷമാണ് വിവരം ലഭിച്ചത്. ഇതോടെ ആളുകള്‍ സന്ധ്യ തിയറ്ററിലേക്ക് വലിയ തോതില്‍ ഒഴുകിയെത്തുകയായിരുന്നു.