ആർ.ബി.ഐ ഗവർണറായി സഞ്ജയ് മൽഹോത്ര ചുമതലയേറ്റു

ആർ.ബി.ഐ ഗവർണറായി സഞ്ജയ് മൽഹോത്ര ചുമതലയേറ്റു

December 11, 2024 0 By BizNews

മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ 26ാമ​ത് ഗ​വ​ർ​ണ​റാ​യി സ​ഞ്ജ​യ് മ​ൽ​ഹോ​ത്ര ചു​മ​ത​ല​യേ​റ്റു. റി​സ​ർ​വ് ബാ​ങ്ക് ആ​സ്ഥാ​ന​ത്തെ​ത്തി​യ അ​ദ്ദേ​ഹം ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ​മാ​രാ​യ സ്വാ​മി​നാ​ഥ​ൻ ജെ, ​എം. രാ​ജേ​ശ്വ​ര റാ​വു, ടി. ​റാ​ബി ശ​ങ്ക​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ചു​മ​ത​ല​യേ​റ്റ​ത്.

രാ​ജ​സ്ഥാ​ൻ കേ​ഡ​റി​ലെ ഐ.​എ.​എ​സ് ഓ​ഫി​സ​റാ​യ മ​ൽ​ഹോ​ത്ര മു​ൻ റ​വ​ന്യൂ സെ​ക്ര​ട്ട​റി​യാ​ണ്. റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ എ​ന്ന നി​ല​യി​ലു​ള്ള സാ​മ്പ​ത്തി​ക ന​യ​നി​ല​പാ​ടു​ക​ൾ വ്യ​ക്ത​മാ​ക്കാ​ൻ അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​നം വി​ളി​ച്ചി​ട്ടു​ണ്ട്. അ​തി​ലൂ​ടെ​യാ​യി​രി​ക്കും അ​ദ്ദേ​ഹം ത​ന്റെ കാ​ഴ്ച​പ്പാ​ടു​ക​ൾ വി​ശ​ദീ​ക​രി​ക്കു​ക.