അവന്‍ മാപ്പ് പറയണം! എന്റെ ഭാര്യ വേലക്കാരിയാണെന്ന് ആരാണ് പറഞ്ഞത്? പൊട്ടിത്തെറിച്ച് ബാല

അവന്‍ മാപ്പ് പറയണം! എന്റെ ഭാര്യ വേലക്കാരിയാണെന്ന് ആരാണ് പറഞ്ഞത്? പൊട്ടിത്തെറിച്ച് ബാല

December 8, 2024 0 By BizNews

മലയാളികൾക്ക് സുപരിചിതമായ നടനാണ് ബാല. ഇതിനിടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാലയും കോകിലയും ഒരുമിച്ചുള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി.

ബാലയുടെ വീട്ടിലെ വേലക്കാരി ആണെന്ന് പറഞ്ഞിട്ടാണ് കോകിലയുടെ ചിത്രം പ്രചരിച്ചത്. ഇതിനെതിരെ പൊട്ടിത്തെറിച്ചു കൊണ്ടാണ് നടന്‍ രംഗത്ത് വന്നിരിക്കുന്നത്.’കോകില കുറച്ച് അപ്‌സെറ്റ് ആയിട്ട് ഇരിക്കുകയാണ്. ഒരു മെസ്സേജ് ഇട്ടു അത് ഭയങ്കരമായ രീതിയില്‍ വൈറലായി. മറ്റൊരാളുടെ ഭാര്യയെ വേലക്കാരി എന്നൊക്കെ വിളിക്കാമോ? ഇതാണോ നിങ്ങളുടെ സംസ്‌കാരം. ഇവളെന്റെ മാമന്റെ മകളാണ്. എന്റെ ഭാര്യയെ ഇങ്ങനെ വിളിച്ചാല്‍ ആ പറഞ്ഞവന്റെ ഭാര്യയെ ഞാന്‍ എന്തു വിളിക്കണം? ബാല ചോദിക്കുന്നു.

സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചുമൊക്കെ സംസാരിക്കൂ. ഇങ്ങനെ പറയാന്‍ എങ്ങനെയാണ് ധൈര്യം വരുന്നത്. എന്റെ ഭാര്യയുടെ കണ്ണ് നിറഞ്ഞു. മറ്റൊരുത്തന്റെ ഭാര്യയെ വേലക്കാരി എന്നൊക്കെ വിളിക്കുന്നത് ആണോ ഈ നാടിന്റെ സംസ്‌കാരവും രീതികളും. അങ്ങനത്തെ നിയമം വല്ലതുമുണ്ടോ?

കോകിലയുടെ അച്ഛന്‍ രാഷ്ട്രീയത്തില്‍ വലിയ ആളാണ്. അദ്ദേഹം എന്നെ വിളിച്ചിരുന്നു. പോലീസില്‍ പരാതി ഒന്നും കൊടുക്കേണ്ട. അദ്ദേഹം തന്നെ കൈകാര്യം ചെയ്‌തോളാം എന്നാണ് പറഞ്ഞത്. ഇത് പറയുമ്പോള്‍ തന്നെ ദേഷ്യം വരികയാണ്.

ഞാന്‍ അമ്പലവും പ്രാര്‍ത്ഥനയും നല്ല പ്രവര്‍ത്തികളുമൊക്കെ ചെയ്ത് സമാധാനത്തോടെ ഇവിടെ ഇരിക്കുകയാണ്. എന്തെങ്കിലും വാക്ക് ഞാന്‍ തെറ്റിച്ചോ? ഞങ്ങള്‍ രണ്ടുപേരും സന്തോഷത്തോടെ ഇരിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് എന്ത് വേണമെങ്കിലും പറയാം. എന്റെ ഭാര്യയെ പറ്റി ഇത്രയും മോശമായി പറഞ്ഞവന്‍ മാപ്പ് പറയണം.

ഞാനല്ല ഇതെല്ലാം തുടങ്ങി വച്ചത്. ആദ്യം അത് മനസ്സിലാക്കണം. ആക്ഷനു റിയാക്ഷനും വ്യത്യസ്തമാണ്. നിങ്ങള്‍ തുടങ്ങിയ വച്ചതിന് മറുപടിയുമായി ഞാന്‍ വരുന്നു. കോകിലയുടെ കുടുംബം ഏതാണെന്നാണ് നിങ്ങള്‍ വിചാരിച്ചത്. അവന്‍ ആരാണെന്ന് എനിക്കറിയാമെന്നും നേരിട്ട് ഞാന്‍ മെസ്സേജ് അയച്ചിട്ടുണ്ട്, അവന്‍ മാപ്പ് പറയണം എന്നും അല്ലെങ്കില്‍ വിവരമറിയുമെന്നും’ ബാല പറയുന്നു.

കുറെ വര്‍ഷം മുന്‍പ് ബാലയും കോകിലയും ഒരുമിച്ചുള്ള ചിത്രമായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ മാമനൊപ്പമുള്ള പഴയ ഒരു ഫോട്ടോ ഉണ്ടെന്ന് കോകില സൂചിപ്പിച്ചിരുന്നു. ആ ചിത്രമാണോ ഇതെന്ന് സംശയമുണ്ട്. അതേസമയം ഭാര്യയെ കുറിച്ച് മോശമായി പറഞ്ഞവര്‍ക്കെതിരെ രൂക്ഷമായ രീതിയിലാണ് ബാല പ്രതികരിച്ചത്. മുന്‍പ് സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കോകിലയെ ചേര്‍ത്ത് നിര്‍ത്താനാണ് നടന്‍ ശ്രമിച്ചത്.